മതനേതാക്കള്‍ രാഷ്ട്രീയത്തിലിടപെടരുത് :പിണറായി

മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നതു നാടിന്റെ ഭാവിയെ സംബന്ധിച്ച് ഭയാനകമാണെന്നും പിണറായി പറഞ്ഞു. കോന്നിയില്‍ സിപിഎം ഏരിയാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎമ്മിനെ ഉപേക്ഷിക്കണമെന്ന് ഏതെങ്കിലും മതസാമുദായിക നേതൃത്വം പറഞ്ഞാല്‍ ഉപേക്ഷിക്കുന്നവരല്ല ഈ പാര്‍ട്ടിയിലുള്ളതെന്നും പിണറയി വ്യക്തമാക്കി.
അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഈ പ്രത്യയശാസ്ത്രത്തോടു യോജിച്ചവരാണ് പാര്‍ട്ടിയിലുള്ളത്. അല്ലാതെ ഏതെങ്കിലും മതം പറഞ്ഞതുകൊണ്ട് സിപിഎമ്മില്‍ എത്തിയതല്ല. സിപിഎമ്മിനെ പരാജയപ്പെടുത്താനാണു പുറപ്പാടെങ്കില്‍ അത് രാഷ്ട്രീയക്കാരനായിട്ടായിരിക്കണം- അദ്ദേഹം ആവശ്യപ്പെട്ടു.
മതം രാഷ്ട്രീയത്തില്‍ ഇടപെട്ടതിന്റെ ഫലമാണു കേരള കോണ്‍ഗ്രസുകളുടെ ലയനം. ലയിച്ചാല്‍ തങ്ങള്‍ എന്തോ വലിയ ശക്തിയാകുമെന്നായിരുന്നു അവരുടെ വിചാരം. എന്നിട്ടിപ്പോള്‍ എന്തായി?
കാത്തോലിക്കാ സഭയോട് സിപിഎം വിരോധം വെച്ചുപുലര്‍ത്തുന്നില്ല. ജനനന്മ കരുതിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഇരുകൂട്ടര്‍ക്കും ഒരുമിച്ചു പ്രവര്‍ത്തിക്കാവുന്നതാണ്- പിണറായി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications