കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഖനിയിലുള്ളവരെ പുറത്തെത്തിക്കാന്‍ പേടകം
സാന്റിയാഗോ: ചിലിയിലെ കോപ്പിയാപ്പോ ഖനിക്കുള്ളില്‍ 700 മീറ്റര്‍ താഴ്ചയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള പ്രത്യേക പേടകം തയ്യാറായി. പേടകം ഖനിമുഖത്തെത്തിച്ചു.
സ്റ്റീലില്‍ നിര്‍മിച്ച ഫിനിക്സ് എന്ന് പേരിട്ടിരിക്കുന്ന പേടകത്തില്‍ ഓരോരുത്തരെയായി ഖനിക്ക് പുറത്തെത്തിക്കാനാണ് ശ്രമിക്കുന്നത്.
ഖനി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന അറയിലേക്കുള്ള രക്ഷാ തുരങ്കം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. ഒന്നരമാസക്കാലമായി ഖനിയില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാന്‍ മൂന്നു തുരങ്കങ്ങളാണു നിര്‍മിച്ചത്.
ഖനിക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെങ്കിലും ടെലിഫോണ്‍ വഴി സംസാരിച്ചും വീഡിയോ ദൃശ്യങ്ങള്‍ കൈമാറിയും തൊഴിലാളികള്‍ പുറത്തുള്ളവരുമായി ബന്ധപ്പെടുന്നുണ്ട്.
32 ചിലിക്കാരും ബൊളീവിയക്കാരനായ ഒരാളുമാണ് ഖനിക്കുള്ളിലുള്ളത്. ആഗസ്ത് അഞ്ചിന് ഖനിയില്‍ കുടുങ്ങിയ ഇവര്‍ ജീവനോടെയുണ്ടെന്നറിഞ്ഞത് 12 ദിവസത്തിനുശേഷമാണ്. മൂന്നു കുഴലുകള്‍ വഴിയാണ് ഇവര്‍ക്കാവശ്യമായ ഭക്ഷണവും മരുന്നും മറ്റ്പോഷകങ്ങളും നല്‍കുന്നത്.