ബ്രിട്ടനില്‍ നായക്കല്യാണം പൊടിപൊടിച്ചു

ലോകമൊട്ടുക്കും വാര്‍ത്തയുണ്ടാക്കിക്കൊണ്ട് രണ്ടുപേരും വിവാഹം ചെയ്യുകയും ചെയ്തു. ആരാണ് പിറ്റും സൂവും എന്നല്ലേ, രണ്ട് നായകള്‍. ലണ്ടന്‍ റോഡിലുള്ള വുഡ്ഗ്രീന്‍ ആനിമല്‍ ഷെല്‍ട്ടറില്‍ നടന്ന വിവാഹചടങ്ങ് കെങ്കേമമായിരുന്നു.
പൊതുജനങ്ങളെ കൂടാതെ പീറ്റിന്റെയും, സോയുടെയും സുഹൃത്തുകളായ ശുനകന്മാരും വിവാഹം മംഗളമാക്കാന്‍ എത്തിയിരുന്നു.
2010 ജൂണിലാണ് അയര്‍ലന്‍ഡിലെ തെരുവില്‍ അലഞ്ഞു നടക്കുകയായിരുന്ന പീറ്റും, സൂവും വുഡ്ഗ്രീന്‍സിലെ അന്തേവാസികളായത്. അന്നു മുതല്‍ ഇരുവരും തമ്മില്‍ പ്രേമമാണ്. അസ്ഥിയില്‍ പിടിച്ച പ്രണയം.
മറ്റു പോംവഴികളില്ലാത്ത അവസ്ഥയിലെത്തിയപ്പോഴാണ് ഗോഡ്മാഞ്ചസ്റ്ററിലെ മൃഗസംരക്ഷണ കേന്ദ്രത്തിലെ അധികൃതര്‍ ഇരുവരെയും പിടിച്ച് കെട്ടിക്കാന്‍ തീരുമാനിച്ചത്. ഇരുവര്‍ക്കും പ്രത്യേകം വിവാഹ വസ്ത്രങ്ങളും ഒരുക്കിയിരുന്നു.
വിവാഹ ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചത് വുഡ്ഗ്രീന്‍സിലെ തന്നെ അന്തേവാസിയായ ഗെയില്‍ ലീസ് എന്ന പൂച്ചയായിരുന്നു. ഈ അപൂര്‍വ നായ വിവാഹത്തിനായി പ്രത്യേകം തയ്യാറാക്കിയ വിശുദ്ധ വചനങ്ങളും ഉദ്ധരിക്കപ്പെട്ടു.
വിവാഹത്തിന് ശേഷം നവദമ്പതിമാര്‍ തങ്ങളുടെ 'കൊട്ടാര'ത്തിലേക്ക് മടങ്ങി. അവിടെ ഇവര്‍ക്കായി കരള്‍ മാംസത്താല്‍ തയ്യാറാക്കിയ കേക്കും, മറ്റ് ആഹാരസാധനങ്ങളും ഒരുക്കിയിരുന്നു.


Click it and Unblock the Notifications