ഓറക്കിള്‍ തിരുവനന്തപുരത്ത് എത്തിയേയ്ക്കും.
തിരുവനന്തപുരം: പ്രമുഖ വിവര സാങ്കേതിക വിദ്യാ കമ്പനിയായ ഓറക്കിള്‍ തിരുവന്തപുരത്ത് ഓഫീസ് തുടങ്ങുന്നതിനെക്കുറിച്ച് ആലോചിയ്ക്കുന്നു.
വൈകാതെതന്നെ ഓറക്കിളിന്റെ ഒരു സംഘം ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തുന്നതാണ്. അതുകഴിഞ്ഞാല്‍ തീരുമാനമുണ്ടാവും. ഒക്ടോബറിലോ നവംബര്‍ അവസാനമോ തീരുമാനം ഉണ്ടാവുമെന്നാണ് കരുതുന്നത്.
സംസ്ഥാനത്തിന്റെ പ്രതിനിധികളുമായി കഴിഞ്ഞ മാസം നടന്ന ഒരു വീഡിയൊ കോണ്‍ഫറന്‍സിലാണ് ഓറക്കിള്‍ പ്രതിനിധി സംഘത്തെ അയയ്ക്കാമെന്ന് അറിയിച്ചത്. വീഡിയൊ കോണ്‍ഫറന്‍സിന്റെ കേരള സംഘത്തെ നയിച്ചത് തിരുവന്തപുരം എം പിയും മുന്‍ മന്ത്രിയുമായ ശശി തരൂര്‍ ആയിരുന്നു. ഓറക്കിളിന്റെ സംഘത്തെ പ്രതിനിധീകരിച്ചത് എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് തോമസ് കുര്യന് ആയിരുന്നു. ഓറക്കിള്‍ സിഇഒ ആയ ലാറി എലിസന് റിപ്പോര്‍ട്ട് ചെയ്യുന്ന ആളാണ് തോമസ് കുര്യന്. കേരളത്തില്‍ ഓഫീസ് തുടങ്ങുന്ന ചര്‍ച്ചയില്‍ ഇത്രയും ഉയര്‍ന്ന ഉദ്വോഗസ്ഥന് പങ്കെടുത്തത് കാര്യങ്ങള്‍ കമ്പനി പ്രാധാന്യത്തോടെ കാണുന്നെന്നതിന്റെ സൂചനയാണ്.
ഓറക്കിളുമായുള്ള ചര്‍ച്ചകള്‍ നേര്ദിശയിലാണെന്നാണ് അറിയുന്നത്. തുടക്കമായി ഒരു ഓഫീസായിരിയ്ക്കും ഓറക്കിള്‍ തുടങ്ങുക. പിന്നീട് അത് ഒരു കാമ്പസായി വികസിപ്പിച്ചേയ്ക്കും.
എച്ച് സി എല്‍ കമ്പ്യൂട്ടേഴ്സ് ടെക്നോപാര്‍ക്കില്‍ ഓഫീസ് തുടങ്ങാന്‍ ഉദ്ദേശിയ്ക്കുന്നുണ്ട്. അതിന്റെ ജോലികള്‍ പുരോഗമിയ്ക്കുകയാണെന്ന് ടെക്നോപാര്‍ക്ക് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ ഓഫീസ് തുടങ്ങാന്‍ എച്ച് സി എല്ലിനെ പ്രേരിപ്പിച്ചത് ശശി തരൂരാണത്രെ.
ടിസിഎസ് ടെക്നോപാര്‍ക്കില്‍ പരിശീലനത്തിനായി വന്‍ കാമ്പസ് തുടങ്ങുന്നുണ്ട്. ഐബിഎമ്മും തിരുവനന്തപുരത്ത് ഓഫീസ് തുടങ്ങുന്നതിനെക്കുറിച്ച് ആലോചിയ്ക്കുന്നതായാണ് അറിയുന്നത്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications