ഗെയിംസ് ട്രാഫിക്ക്: ദില്ലിക്കാര്‍ വലയുന്നു

റോഡിന്റെ നടവിലുള്ള നിര കോമണ്‍വെല്‍ത്ത് ഗെയിംസ് വേദികളിലേക്കുള്ള വാഹനങ്ങള്‍ക്ക് മാത്രമായി മാറ്റിവെച്ചതാണ് ഗതാഗതക്കുരുക്ക് സൃഷ്ടിച്ചിരിയ്ക്കുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷനും ആതിഥേയ നഗരവും തമ്മിലേര്‍പ്പെടുന്ന പ്രത്യേക കരാര്‍ പ്രകാരമാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
രാവിലെ എട്ടുമണി മുതല്‍ രാത്രി എട്ടുമണി വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പത്തുമിനുട്ട് സമയം കൊണ്ട് എത്തുന്ന സ്ഥലങ്ങളില്‍ രണ്ടുമണിക്കൂര്‍ വരെ സമയമെടുത്താണ് വാഹനങ്ങള്‍ സഞ്ചരിച്ചത്.
ഗെയിംസിനായി മാറ്റിവെച്ച ഭാഗത്തുകൂടി അറിഞ്ഞുകൊണ്ട് വാഹനമോടിക്കുന്നവരില്‍ നിന്നും 2000 രൂപയാണ് പിഴയായി ഈടാക്കുക. അബദ്ധത്തില്‍ വാഹനമോടിയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പ നല്‍കും. ഞായറാഴ്ച മാത്രം 17 പേരില്‍ നിന്ന പിഴയീടാക്കിയതായി പോലീസ് അറിയിച്ചു.












Click it and Unblock the Notifications