കസബിന്റെ ചിത്രം മൊബൈലില്‍, യുവാവ് പിടിയില്‍
മുംബൈ: അജ്മല്‍ കസബിന്റെയും ദാവൂദ് ഇബ്രാഹിമിന്റെയും കത്തുന്ന താജ് ഹോട്ടലിന്റെയും ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ സൂക്ഷിച്ച യുവാവ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പൊലീസിന്റെ പിടിയിലായി.
സൗദി അറേബ്യയിലേയ്ക്ക് പോകാനായി എയര്‍ ഇന്ത്യ വിമാനത്താളത്തില്‍ കയറുന്നതിനിടെയാണ് ബീഹാര്‍കാരനായ യുവാവ് പൊലീസ് പിടിയിലായത്. ഫോണില്‍ കത്തുന്ന താജ് ഹോട്ടലിന്റെ ചിത്രവും ഉണ്ടായിരുന്നു. 27 കാരനായ ഡ്രൈവറാണ് ഈയാള്‍. വിദ്യാ സമ്പന്നനായ ആളല്ല. അറിവില്ലായ്മ കൊണ്ടാണോ ചിത്രങ്ങള്‍ മൊബൈലില്‍ സൂക്ഷിച്ചതെന്ന് പൊലീസ് അന്വേഷിയ്ക്കുകയാണ്.












Click it and Unblock the Notifications