മായാവതിയും സിബിഐയും ഒത്തുകളിക്കുന്നോ?

കേസ് ഓരോ തവണ പരിഗണിക്കുമ്പോഴും സി.ബി.ഐ കൂടുതല്‍ സമയം ആവശ്യപ്പെടുകയോ, കേസ് മാറ്റി വയ്ക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയോ ചെയ്യുകയാണ് പതിവ്.
കേസുമായി ബന്ധപ്പെട്ട് വിശദീകരണം ആരാഞ്ഞാല്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം വേണമെന്നും ആവശ്യപ്പെടുന്നു. മായാവതിയും, സി.ബി.ഐയും ഒത്തുകളിക്കുകയാണെങ്കില്‍ കേസില്‍ യാതൊരു പ്രയോജനവും ഉണ്ടാകില്ലെന്നും കോടതി പറഞ്ഞു.
മായാവതിയുടെ 2003 ലെ പ്രഖ്യാപിത സ്വത്ത് ഒരു കോടി രൂപയായിരുന്നു. എന്നാല്‍ 2007ല്‍ ഇത് 50 കോടി രൂപയായി ഉയര്‍ന്നു. എല്ലാവര്‍ഷവും പാട്ടി അണികള്‍ തന്റെ പിറന്നാളിന് സംഭാവന നല്‍കുന്ന അഞ്ചു രൂപ മുതല്‍ മുകളിലേക്കുള്ള സമ്മാനത്തുക കൂട്ടിവച്ചതാണ് തന്റെ സമ്പാദ്യമെന്നാണ് മായാവതിയുടെ വാദം.












Click it and Unblock the Notifications