ഗെയിംസ് വില്ലേജിലെ കിടപ്പുമുറിയില്‍ പാമ്പ്
ദില്ലി: ഗെയിംസ് വില്ലേജിനെക്കുറിച്ചുള്ള പരാതികള്‍ക്ക് ശമനമില്ല. തങ്ങള്‍ക്ക് അനുവദിച്ച മുറികളിലൊന്നില്‍ ഒരു പാമ്പിനെ കണ്ടെന്ന പരാതിയുമായി ദക്ഷിണാഫ്രിക്കന്‍ അധികൃതരാണ് ഏറ്റവുമൊടുവില്‍ രംഗത്തെത്തിയിരിക്കുന്നത്.
കിടപ്പുമുറിയിലാണ് പാമ്പിനെ കണ്ടതെന്ന് ഇവര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ താരങ്ങളുടെ ജീവന് പോലും പണയപ്പെടുത്തി ഗെയിംസ് വില്ലേജില്‍ താമസിക്കാന്‍ കഴിയില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ ഹൈക്കമ്മീഷണര്‍ ഹാരിസ് എംബുലേലോ എംജകേ പറഞ്ഞു. ഗെയിംസ് വില്ലേജിലെ സൗകര്യമില്ലായ്മ നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ടെന്നീസ് സ്റ്റേഡിയത്തില്‍ നിന്നും ഒരു മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയിരുന്നു
നേരത്തെ തന്റെ മുറിയിലെ കട്ടില് ഒടിഞ്ഞെന്ന പരാതിയുമായി ഇന്ത്യന്‍ ബോക്സര്‍ അഖില്‍ കുമാര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പാമ്പിനെ കണ്ടെന്ന പരാതിയും ഉയര്‍ന്നിരിയ്ക്കുന്നത്.
ആരോഗ്യസുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പല പ്രമുഖ കായികതാരങ്ങളും ദില്ലി കോമണ്‍വെല്‍ത്ത് ഗെയിംസിനില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.