Get Updates
Get notified of breaking news, exclusive insights, and must-see stories!

വിക്കിപീഡിയ ഇന്ത്യയില്‍ ഓഫീസ് തുറക്കും

Wikipedia Logo
മുംബൈ: സൗജന്യ ഇന്റര്‍നെറ്റ് എന്‍സൈക്ലോപീഡിയയായ വിക്കിപീഡിയ ഇന്ത്യയില്‍ ഓഫീസ് തുറക്കുന്നു. അടുത്ത വര്‍ഷമാദ്യം ആരംഭിയ്ക്കുന്ന ഓഫീസ് മിക്കവാറും മുംബൈയിലായിരിക്കുമെന്ന് വിക്കിപീഡിയ ഫൗണ്ടേഷന്റെ ചീഫ് ഗ്ലോബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ ബാരി ന്യൂസ്റ്റെഡ് പറഞ്ഞു.

ദില്ലി, ബാംഗ്ലൂര്‍ എന്നീ നഗരങ്ങളും പരിഗണനയിലുണ്ട്. കര്‍ണാടക ചാരിറ്റിബില്‍ സൊസൈറ്റീസ് ആക്ട്പ്രകാരം വിക്കീപീഡിയയുടെ ഇന്ത്യന്‍ ഘടകം രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞുവെന്നു ന്യൂസ്റ്റെഡ് പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഗൂഗിള്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ നിത്യസന്ദര്‍ശകരുള്ളത് വിക്കിപീഡിയക്കാണ്. പ്രതിമാസം വിക്കിപീഡിയക്ക് ശരാശരി 375 ദശലക്ഷം ഹിറ്റാണുള്ളത്.

ഇന്ത്യന്‍ ഓഫീസിനൊപ്പം ഒരു സെര്‍വര്‍ ഇന്ത്യയില്‍ സ്ഥാപിക്കുന്നതും പരിഗണനയിലാണ്. ഇപ്പോള്‍ യുഎസില്‍ മാത്രമാണ് സെര്‍വര്‍ ഉള്ളത്. ഇന്ത്യയില്‍ സെര്‍വര്‍ വരുന്നതോടെ വേഗത്തില്‍ വിക്കിയുടെ സേവനങ്ങള്‍ കൂടുതല്‍ വേഗത്തില്‍ ലഭ്യമാവുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+