കൊച്ചിയില്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു
കൊച്ചി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നെടുമ്പാശേരിയിലേക്കുള്ള എട്ടു വിമാനങ്ങള്‍ തിരിച്ചുവിട്ടു.
തിങ്കളാഴ്ച പുലര്‍ച്ചെ എത്തേണ്ടിയിരുന്ന ജെറ്റ് എയര്‍വേയ്‌സ്, എയര്‍ ഇന്ത്യ, ഒമാന്‍ എയര്‍വേയ്‌സ്, കുവൈറ്റ് എയര്‍വേയ്‌സ് എന്നിവയുടെ വിമാനങ്ങളാണ് തിരിച്ചുവിട്ടത്.
കുവൈറ്റ് എയര്‍ലൈന്‍സിന്റെ കുവൈറ്റ് കൊച്ചി വിമാനം തിരുവനന്തപുരത്തേക്കും ഒമാന്‍ എയര്‍വേയ്‌സിന്റെ മസ്‌കറ്റ്‌കൊച്ചി വിമാനം ബാംഗ്ലൂരേക്കും എയര്‍ ഇന്ത്യയുടെ ഷാര്‍ജകൊച്ചി വിമാനം കോഴിക്കോട്ടേക്കുമാണ് തിരിച്ചുവിട്ടത്.
ഞായറാഴ്ച പെയ്ത കനത്തമഴയെത്തുടര്‍ന്ന് രാവിലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ കനത്ത മൂടുല്‍മഞ്ഞ് രൂപപ്പെട്ടിരുന്നു. ഇതുമൂലം പൈലറ്റിന് റണ്‍വേ വ്യക്തമായി കാണാന്‍ കഴിയുമായിരുന്നില്ല. ൂടല്‍മഞ്ഞ് മാറിയതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയിലെ വിമാനസര്‍വീസുകള്‍ സാധാരണ ഗതിയില്‍ ആയതായി എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു












Click it and Unblock the Notifications