മലയാള സിനിമയ്ക്കെതിരെ മന്ത്രിയും
ചെന്നൈ: ചലച്ചിത്ര ലോകത്തിന് അനുകൂലമല്ലാത്ത പ്രവമതകള്‍ ഈ രംഗത്ത് വളരുകയാണെന്ന് മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍. ചെന്നൈയില്‍ മലയാള ചലച്ചിത്ര പരിഷത് വാര്‍ഷികവും പ്രതിഭാ പ്രണാമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചലച്ചിത്ര രംഗത്ത് കൂട്ടായ്മ നഷ്ടമാവുകയാണ്. വ്യക്തികളില്‍ അധിഷ്ടിതമായ സംഘടനാ പ്രവര്‍ത്തനത്തിന് ശക്തി ഏറി വരുന്നു. ഇത് മാറിയില്ലെങ്കില്‍ നാശത്തിലേയ്ക്കായിരിയ്ക്കും സിനിമാ വ്യവസായത്തിന്റെ പോക്ക്.
സാമൂഹിക ജീവിതത്തെ സ്വാധീനിക്കാന്‍ കഴിയുന്ന ശക്തമായ മാധ്യമമാണ് സിനിമ. ജീവിതത്തിന്റെ അപചയങ്ങളുടെ പ്രതിഫലം നിലവിലുള്ള സിനിമയില്‍ ഉണ്ട്. എന്നാല്‍ ദിശാബോധം നല്‍കാന്‍ സിനിമകള്‍ക്ക് കഴിയുന്നില്ലെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications