പ്രവേശനത്തിന് ഓണ്‍ലൈന്‍ ജനന സര്‍ട്ടിഫിക്കറ്റ് മതി
തിരുവനന്തപുരം: സ്കൂള്‍ പ്രവേശനത്തിന് ഇനി ജനന സര്‍ട്ടിഫിക്കറ്റിന്റെ കമ്പ്യൂട്ടര്‍ പ്രിന്റ്‍ ഔട്ട് മതി. ഇതിനായി കേരള വിദ്യാഭ്യാസ നിയമത്തില്‍ വേണ്ട ഭേദഗതി വരുത്തിയിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള സംവിധാനം നിലവില്‍ വന്നതിനെതുടര്‍ന്നാണ് ഈ മാറ്റം. കഴിഞ്ഞ മാസം അഞ്ചാം തീയതിയാണ് ഓണ്‍ലൈന്‍ ജനന സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന സംവിധാനം നിലവില്‍ വന്നത്.
ഇപ്പോള്‍ വളരെ പഴയ ജനന സര്‍ട്ടിഫിക്കറ്റുകളും വിവാഹ സര്‍ട്ടിഫിക്കറ്റുകളും ഓണ്‍ലൈനായി കിട്ടാന്‍ മാര്‍ഗ്ഗമില്ല. !970 വരെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനുള്ള സംവിധാനം ഉടനേ തന്നെ ഉണ്ടാക്കുന്നതാണ്. പഴയ സര്‍ട്ടിഫിക്കറ്റുകള്‍ ഇലക്ട്രോണിക്ക് രീതിയിലാക്കി മാറ്റുന്ന ജോലി പുരോഗമിയ്ക്കുന്നുണ്ട്.












Click it and Unblock the Notifications