ഉരുട്ടിക്കൊല: സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

ഡിവൈഎസ്പി ഇകെ സാബു, സിഐ അജിത്ത് എന്നിവര്‍ ഉള്‍പ്പടെ കേസില്‍ 14 പ്രതികളാണുളളത്. കോണ്‍സ്റ്റബിള്‍മാരായ ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍ എന്നിവര്‍ക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
നീണ്ട നാല് വര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് സിബിഐയ്ക്ക് കുറ്റപത്രം സമര്‍പ്പിച്ചത്. 2005 സെപ്തംബറിലാണ് മേഷണക്കുറ്റത്തിന് ഉദയകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിനിടെ ഉദയകുമാറിനെ ലാത്തിയുപയോഗിച്ച് ഉരുട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. കേസില്‍ എട്ട് പേരെ മാപ്പ് സാക്ഷിസാക്കാന്‍ സിബിഐ കോടതിയോട് അപേക്ഷിച്ചിട്ടുണ്ട്.
മരിച്ച ഉദയകുമാറിന്റെ ദേഹത്ത് 30 ഓളം മുറിവുകള്‍ ഉണ്ടായിരുന്നു. സിബിഎൈ ചെന്നൈ യൂണിറ്റാണ് കേസ് അന്വേഷിച്ചത്. 2007 സപ്തംബറിലാണ് കേസ് സിബിഎൈക്ക് വിട്ടത്.












Click it and Unblock the Notifications