ബിസിനസ് വളര്‍ത്താന്‍ ഇന്റര്‍നെറ്റ്
ഈ ആധുനിക കാലത്ത് എന്തിന്റെ വിജയത്തിനും പുത്തന്‍ സങ്കേതങ്ങള്‍ ഉപയോഗിയ്ക്കേണ്ടതുണ്ട്. പുത്തന്‍ ബിസിനസ് തുടങ്ങുമ്പോള്‍ ഇന്റര്‍നെറ്റിനെ ഇന്ന് അവഗണിയ്ക്കാന്‍ കഴിയില്ല. ഇന്റര്‍നെറ്റില്‍ നിങ്ങളുടെ ബിസിനസിന് ഒരിടം ഇല്ലെങ്കില്‍ ഇക്കാലത്ത് മാന്യത ഉണ്ടാവില്ല. ഇത് മാര്‍ക്കറ്റിംഗിനും പരസ്യത്തിനും ഒക്കെ ഉപകരിയ്ക്കും.
നിങ്ങളുടെ ബിസിനസ് എവിടെയാണെങ്കിലും ഉപയോക്താക്കളുമായോ, ഉപഭോക്താക്കളുമായോ സംവദിയ്ക്കാന്‍ ഈ സങ്കേതം നിങ്ങളെ സഹായിയ്ക്കുന്നു.
ബിസിനസ് ഇന്റര്‍നെറ്റില്‍ ഉണ്ടാവുകയെന്ന് പറഞ്ഞാല്‍ അത് ബ്ലോഗ് ഉണ്ടാവുക എന്നതല്ല. ബ്ലോഗ് തുടങ്ങിയാല്‍ അതിന്റെ ഡൊമേന്‍ നിങ്ങളുടേതായിരിയ്ക്കില്ല. ഉള്ളടക്കം മാത്രമേ നിങ്ങളുടേതാവുകയുള്ളു. വേണമെങ്കില്‍ ബ്ലോഗ് നടത്തുന്ന സ്ഥാപനത്തിന് (ബ്ലോഗര്‍, വേഡ്പ്രസ് തുടങ്ങിയവ) നിങ്ങളുടെ ബ്ലോഗിനെ ഡിലിറ്റ് ചെയ്യാം. അതുകൊണ്ട് ബിസിനസ് നടത്തുമ്പോള്‍ സ്വന്തം സേവനങ്ങളെ കുറിച്ചും ഉല്പന്നങ്ങളെക്കുറിച്ചും ജനങ്ങളെ അറിയിയ്ക്കാന്‍ പറ്റിയ മാര്‍ഗ്ഗം സ്വന്തമായ വെബ്‍സൈറ്റാണ്.
വെബ്‍സൈറ്റിനായി ഒരു ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്താല്‍ അത് നിങ്ങളുടെ സ്വന്തം ആയിരിയ്ക്കും. ഇതേ പേര് മറ്റാര്‍ക്കും ഉപയോഗിയ്ക്കാനും കഴിയില്ല. ഇന്‍, കോം, നെറ്റ് തുടങ്ങിയ പല രീതിയില്‍ അവസാനിയ്ക്കുന്ന പേരുകളും രജിസ്റ്റര്‍ ചെയ്യാം. ബിസിനസ് സ്ഥാപനമാണെങ്കില്‍ കോം ആയിരിയ്ക്കും നല്ലത്. അപ്പോള്‍ വേണ്ടത് എത്രയും പെട്ടെന്ന് നിങ്ങളുടെകമ്പനി (ഡോട്ട്) കോം എന്ന ഡൊമേന്‍ രജിസ്റ്റര്‍ ചെയ്യുകയാണ്. മറ്റാരും ഈ പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് അത് ചെയ്യുക.
സ്വന്തമായി ഒരു ഡൊമേന്‍ നെയിം ഉണ്ടെങ്കില്‍ അതുപയോഗിച്ച് സ്ഥിരമായ മെയില്‍ ഐഡിയും ഉണ്ടാക്കാം. നിങ്ങളുടെ സ്വന്തം പേജുകള്‍ തുടങ്ങാം.
ഇത് നിങ്ങളുടെ വിശ്വാസ്യതയും ബിസിനസ് വികസിപ്പിയ്ക്കാനുള്ള സാദ്ധ്യതയും കൂട്ടും.
എന്താ വൈകാതെ ഒരു ഡൊമേന്‍ രജിസ്റ്റര്‍ ചെയ്യുകയല്ലേ?












Click it and Unblock the Notifications