Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടാമതൊരു കുട്ടി: ചൈനീസ് അധ്യാപകന്റെ പണി പോയി

ബെയ്ജിങ്: ഒരു ദമ്പതികള്‍ക്ക് ഒരു കുട്ടി എന്ന നിയമം തെറ്റിച്ച ചൈനീസ് അധ്യാപകന്റെ പണി പോയി. ജോലി പോയതിന് പുറമെ ഏകദേശം 35000 ഡോളര്‍ പിഴയും അടയ്ക്കാന്‍ അധ്യാപകനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഭീമമായ തുക അടയ്ക്കാനാവില്ലെന്ന നിലപാടിലാണ് അധ്യാപകന്‍.

ഒരു ദമ്പതികള്‍ക്ക് ഒരു കുട്ടി എന്ന നയം നടപ്പാക്കാന്‍ തുടങ്ങിയതിന്റെ മുപ്പതാം വാര്‍ഷിക വേളയിലാണ് രണ്ടാമതൊരു പെണ്‍കുഞ്ഞ് പിറന്നതിന് 44കാരനായ യാങ് സിസുവിനെ ചൈന യൂത്ത് സര്‍വകലാശാല പിരിച്ചുവിട്ടത്.

ജനസംഖ്യ നിയന്ത്രണം ലക്ഷ്യമിട്ട് 1980 സെപ്റ്റംബര്‍ 25 നാണ് ചൈന ഏകസന്തതി നയം നടപ്പാക്കുന്നതായി തുറന്ന കത്തിലൂടെ ജനങ്ങളെ അറിയിച്ചത്.

മൂന്ന് ദശകത്തേക്കായി നിജപ്പെടുത്തിയാണ് അന്ന് നിയമം നടപ്പാക്കിയതെങ്കിലും ഇപ്പോള്‍ ഇത് പിന്‍വലിക്കുന്നതിനെ കുറിച്ച് അധികൃതര്‍ മൗനം പാലിക്കുകയാണ്. ഈ നിയമം തുടരുകയാണെങ്കില്‍ ചൈനീസ് ജനതയുടെ വയസ്സേറുമെന്നും 2050 ആകുമ്പോഴേക്കും രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളും മധ്യവയസ്സ് പിന്നിട്ടുണ്ടാവുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ചൈനയില്‍ ഒന്നിലധികം കുട്ടികളുണ്ടാകുന്നത് വലിയ കുറ്റമാണെങ്കിലും പ്രത്യേക സാഹചര്യങ്ങളില്‍ രണ്ടാമത്തെ കുട്ടി പിറക്കുന്നതിന് ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്. ആദ്യ കുഞ്ഞ് പെണ്‍കുഞ്ഞാവുകയാണെങ്കില്‍ ആണ്‍കുട്ടി ജനിയ്ക്കുന്നതിന് വേണ്ടി ചിലയിടങ്ങളില്‍ നിയമത്തില്‍ ഇളവ് നല്‍കാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+