1.8 കിലോഗ്രാം ഭാരമുള്ള വൃക്ക ഗിന്നസ് ബുക്കില്‍
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ മുപ്പതുകാരിയില്‍നിന്ന് പുറത്തെടുത്ത 1.8 കിലോഗ്രാം ഭാരമുള്ള വൃക്ക ഗിന്നസ് ബുക്കിലിടം നേടി.
മനുഷ്യശരീരത്തില്‍നിന്ന് ലഭിച്ച ഏറ്റവും ഭാരമുള്ള വൃക്കയെന്ന നിലയിലാണ് ഇത് റെക്കാര്‍ഡ് പുസ്തകത്തില്‍ കയറിപ്പറ്റിയത്. മസീരാന്‍ മല്ലയെന്ന സ്ത്രീയുടെ വൃക്ക പ്രവര്‍ത്തനരഹിതമായ സാഹചര്യത്തിലാണ് നീക്കം ചെയ്തത്.
സിന്ധ് പ്രവിശ്യയിലെ ചന്ദ്ക മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അബ്ദുള്‍ റഷീദ് ഷെയ്ഖ്, അല്‍ത്താഫ് ഹുസൈന്‍ ജോഖിയോ, മൂല്‍ ചന്ദ് എന്നീ ഡോക്ടര്‍മാരാണ് ജനുവരി 26ന് ഈ ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയയുടെ വിവരങ്ങള്‍ ഡോക്ടര്‍മാര്‍ ഗിന്നസ് ബുക്കിന് അയച്ചുകൊടുത്തിരുന്നു. റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചശേഷം ഗിന്നസ് ബുക്ക് അധികൃതര്‍ ഇപ്പോഴാണ് റെക്കോഡ് സ്ഥിരീകരിച്ചത്.












Click it and Unblock the Notifications