ഐഒസിയില്‍ നിക്ഷേപിയ്ക്കാന്‍ തയാറെന്ന് കുവൈറ്റ്
ദില്ലി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ നിക്ഷേപം നടത്താന്‍ താല്പര്യമുണ്ടെന്ന കുവൈറ്റ് വ്യക്തമാക്കി. കുവൈറ്റിന്റെ പെട്രോളിയം വകുപ്പ് മന്ത്രി ഷേക്ക് അഹമ്മദ് അല്‍ അബ്ദുള്ള അല്‍ സബയാണ് ഈ താല്പര്യം പ്രകടിപ്പിച്ചത്.
ഇന്ത്യാസന്ദര്‍ശനത്തിനെത്തിയ കുവൈത്ത് മന്ത്രി ഐഒസി അധികൃതരുമായി കൂടികാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് ഇത് പറഞ്ഞത്.
ഭാരത സര്‍ക്കാര്‍ ഐഒസിയുടെ ഓഹരി വില്‍ക്കുകയാണെങ്കില്‍ അത് വാങ്ങാന്‍ തയാറാണെന്നാണ് ഷേക്ക് അഹമ്മദ് പറഞ്ഞത്.
ഈവര്‍ഷം സര്‍ക്കാര്‍ ഐ ഒസിയുടെ പത്ത് ശതമാനം ഓഹരികള്‍ പൊതുവിപണിയില്‍ വില്‍ക്കാന്‍ ഉദ്ദേശിയ്ക്കുന്നുണ്ട്. എന്നാല്‍ ഇങ്ങനെ വാങ്ങാന്‍ കുവൈറ്റിന് താല്പര്യമില്ല. സ്ട്രാറ്റജിക് സേല്‍ ആണെങ്കില്‍ മാത്രമേ താല്പര്യമുള്ളു. എങ്കിലേ ഐഒസിയുടെ ഭരണത്തില്‍ പങ്കാളിത്തം കിട്ടുകയുള്ളു. അതാണ് കുവൈറ്റിന് പൊതു വില്പനയില്‍ പങ്കെടുക്കാന്‍ താല്പര്യമില്ലാത്തത്.












Click it and Unblock the Notifications