റിലയന്‍സ് റീട്ടേല്‍ 3000 കടകള്‍ തുടങ്ങും
മുംബൈ: മുകേഷ് അംബാനിയുടെ റിലയന്‍സ് റീട്ടേല്‍ അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ 3000-4000 കടകള്‍ കൂടി തുടങ്ങും.
ഇപ്പോള്‍ 1000-ാളം കടകളാണ് റിലയന്‍സിന് ഉള്ളത്. 2006 ല്‍ പ്രഖ്യാപിച്ച 600 കോടി ഡോളര്‍ വികസന നിക്ഷേപത്തിന്റെ ഭാഗമായാണ് ഇതെന്ന് റിലയന്‍സ് റീട്ടേല്‍ പ്രസിഡണ്ട് ബിജോയ് കുര്യന്‍ പറഞ്ഞു.
2006 ല്‍ റിലയന്‍സ് റീട്ടേല്‍ തുടങ്ങിയെങ്കിലും പിന്നീട് ഉണ്ടായ ആഗോള മാന്ദ്യത്തെ തുടര്‍ന്ന് കൂടുതല്‍ കടകള്‍ തുടങ്ങി കണ്ടിരുന്നില്ല. ഉണ്ടായിരുന്ന പല കടകളും അടയ്ക്കുകയും ചെയ്തു. പച്ചക്കറി, പലവെഞ്ജനം തുടങ്ങിയവയ്ക്ക് പുറമേ ആഭരണം, കണ്ണട തുടങ്ങിയവ വില്‍ക്കുന്ന കടകളും റിലയന്‍സ് നടത്തുന്നുണ്ട്.












Click it and Unblock the Notifications