കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാംഗ്ലൂര്‍ മെട്രോ: മിനിമം ചാര്‍ജ് 10-15 രൂപ

  • By Lakshmi
Google Oneindia Malayalam News

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ മെട്രോയില്‍ 10രൂപ മുതല്‍ 15രൂപവരെ മിനിമം യാത്രാക്കൂലി നിശ്ചയിച്ചു. ബാംഗ്ലൂര്‍ മെട്രോ എംഡി ശിവശൈലമാണ് ഇക്കാര്യം അറിയിച്ചത്.

ദില്ലി മെട്രോയ്ക്ക് സമാനമായ രീതിയിലാണ് ബാംഗ്ലൂര്‍ മെട്രോയുടെയും ഏകദേശ നിരക്ക്. ദില്ലിയില്‍ എട്ടുരൂപയാണ് മിനിമം ചാര്‍ജ്, പരമാവധി നിരക്കാവട്ടെ 30രൂപയും.

ഒറ്റ ടിക്കറ്റ് നിരക്കിനു പുറമെ പ്രതിദിനം യാത്ര ചെയ്യുന്നവര്‍ക്കായി സീസണ്‍ ടിക്കറ്റായി സ്മാര്‍ട്ട് കാര്‍ഡുകളും (ട്രാവല്‍ കാര്‍ഡുകള്‍) ഏര്‍പ്പെടുത്തും.

ഇവ തീവണ്ടി സ്ഥിരമായി ഓടുന്നതിനുമുമ്പ് വിതരണമാരംഭിക്കും. സ്ഥിരം യാത്രക്കാര്‍ക്ക് ഏറ്റവും സൗകര്യപ്രദമാണ് സ്മാര്‍ട്ട്കാര്‍ഡുകള്‍.

മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജ്‌പോലെ ഉപയോഗിക്കുന്ന ഇത്തരം കാര്‍ഡുകള്‍ക്ക് വിവിധ നിരക്കില്‍ കൂപ്പണുകള്‍ ലഭിക്കും. നിശ്ചിത കാലാവധിയും ഇവയ്ക്കുണ്ടാകും. സ്ഥിരയാത്രക്കാര്‍ക്കാണ് ഇത്തരം കാര്‍ഡുകള്‍ കൂടുതല്‍ പ്രയോജനപ്പെടുകയെന്നും എംഡി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X