അഴിമതി തെളിഞ്ഞാല്‍ എന്നെ തൂക്കിലേറ്റാം: കല്‍മാഡി

അഴിമതി ആരോപണങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം നേരിടാന്‍ താന്‍ ഒരുക്കമാണ.് എനിയ്‌ക്കെതിരെയുള്ള ആരോപണങ്ങളിലൂടെ രാജ്യത്തിനെതിരെയുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും കല്‍മാഡി അഭിപ്രായപ്പെട്ടു.
സംഘാടക സമിതി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും രാജിവെക്കുന്നതിനെക്കുറിച്ച് താന്‍ ഒരു ഘട്ടത്തിലും ചിന്തിച്ചിരുന്നില്ല. ഗെയിംസ് വില്ലേജിലെ വൃത്തിഹീനമായ ഏതാനും കക്കൂസുകളുടെ ചിത്രങ്ങള്‍, ഗെയിംസ് ഗ്രാമത്തിന് ലോകോത്തര നിലവാരമില്ലെന്ന് അര്‍ഥമാക്കുന്നില്ല.
താനും തനിയ്‌ക്കൊപ്പമുള്ള നാലായിരം പേരും ഗെയിംസിന് വേണ്ടി അഹോരാത്രം ജോലിയെടുക്കുകയാണ്. ഇതിന് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ട്. ഗെയിംസ് ഏറ്റവും മികച്ചതാവുമെന്ന് തനിയ്ക്കുറപ്പുണ്ടെന്നും കല്‍മാഡി പറഞ്ഞു.












Click it and Unblock the Notifications