കസബ് ജയില്‍ ജീവനക്കാരനെ ആക്രമിച്ചു
മുംബൈ: മുംബൈ ആക്രമണക്കേസില്‍ വിചാരണ നേരിടുന്ന പാക് തീവ്രവാദി അജ്മല്‍ കസബ് ജയില്‍ ജീവനക്കാരനെ കൈയേറ്റം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ സിഡി മഹാരാഷ്ട്ര സര്‍ക്കാര്‍ ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
തന്റെ അഭിഭാഷകരുമായുള്ള കൂടിക്കാഴ്ച ജയില്‍ ജീവനക്കാരുടെ കേള്‍വി പരിധിയ്ക്കു പുറത്തു വേണമെന്ന കസബിന്റെ ഹര്‍ജി പരിഗണിയ്ക്കുന്നതിനിടെയാണ് വീഡിയോ ദൃശ്യങ്ങള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതയില്‍ സമര്‍പ്പിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് ദൃശ്യങ്ങള്‍ കോടതി പരിശോധിയ്ക്കും. ഹര്‍ജിയില്‍ ബുധനാഴ്ച വിധിയുണ്ടാവുമെന്നാണ് അറിയുന്നത്.












Click it and Unblock the Notifications