അടിവസ്ത്രം മോഷണം പോയെന്ന് തടവുകാരന്‍
ജാല്‍ഗാവ് (മഹാരാഷ്ട്ര): പണവും അടിവസ്ത്രങ്ങളും ടൂത്ത്‌പേസ്റ്റും ഉള്‍പ്പെടെയുള്ള സ്വകാര്യ വസ്തുക്കള്‍ ജയില്‍ അധികൃതര്‍ മോഷ്ടിച്ചതായി തടവുകാരന്റെ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
തന്റെ സ്വകാര്യ വസ്തുക്കള്‍ മോഷണം പോയെന്നും അതിനാല്‍ പൊലീസിനെ വിളിക്കണമെന്നും തടവുകാരന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് സംഘം ഞായറാഴ്ച ജയില്‍ സന്ദര്‍ശിച്ചിരുന്നു.
നാല് അടിവസ്ത്രങ്ങള്‍, 480 രൂപ, ടൂത്ത്‌പേസ്റ്റ്, ബിസ്‌ക്കറ്റ് പാക്കറ്റുകള്‍ എന്നിവയാണ് മോഷണം പോയത് എന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.
ജയില്‍ സൂപ്രണ്ട്, മൂന്ന് ജയിലുദ്യോഗസ്ഥര്‍ എന്നിവരെ പ്രതികളാക്കിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്തായാലും, കേസെടുത്ത വിവരം അറിഞ്ഞതു മുതല്‍ ഇവര്‍ ഒളിവിലാണ്.












Click it and Unblock the Notifications