Get Updates
Get notified of breaking news, exclusive insights, and must-see stories!

അയോധ്യ വിധി സെപ്റ്റംബര്‍ 30ന്

SC lifts stay, Ayodhya verdict on Sept 30
ദില്ലി: അയോധ്യ കേസിലെ വിധി നീട്ടിവയ്ക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളിയതോടെ കേസിലെ വിധി സെപ്റ്റംബര്‍ 30ന് ഉണ്ടാകുമെന്ന് ഉറപ്പായി.

സെപ്റ്റംബര്‍ 30ന് വൈകിട്ട് 3.30 കോടതി വിധി പ്രസ്താവിയ്ക്കും. അലഹബാദ് കോടതിയിലെ ജസ്റ്റിസ് എസ് യു ഖാന്‍, ജസ്റ്റിസ് സുധീര്‍ അഗര്‍വാള്‍, ധരംവീര്‍ ശര്‍മ എന്നിവര്‍ അടങ്ങിയ മൂന്നംഗ ബഞ്ചാണ് വിധി പ്രസ്താവിയ്ക്കുക. ഇതില്‍ ജസ്റ്റിസ് ധരം വീര്‍ ശര്‍മ ഒക്ടോബര്‍ ഒന്നിന് വിരമിയ്ക്കുന്നതിനാല്‍ അതിനുശേഷം വിധി പറയുന്നതില്‍ പ്രായോഗിക തടസ്സമുണ്ടായിരുന്നു. എന്നാല്‍ 30ന് തന്നെ വിധി പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കിയ കോടതി ഇതു സംബന്ധിച്ച ആശങ്കകള്‍ക്കും വിരാമമിട്ടു.

സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ച് ഏകകണ്ഠമായാണ് വിധി പ്രഖ്യാപനം നീട്ടണമെന്ന ഹര്‍ജി തള്ളിയത്. എന്നാല്‍ വിധി പുറപ്പെടുവിയ്ക്കുന്നതിന് പ്രത്യേക ദിവസമൊന്നും കോടതി നിശ്ചയിച്ചിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+