Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒഎന്‍വിയ്ക്ക് ജോസഫിന്റെ ഇടതുകൈക്കുറിപ്പ്

TJ Joseph
മൂവാറ്റുപുഴ: ചോദ്യപ്പേപ്പര്‍ വിവാദത്തെത്തുടര്‍ന്ന് അക്രമികള്‍ കൈപ്പത്തി വെട്ടിമാറ്റിയ പ്രൊഫസര്‍ ടിജെ ജോസഫ് ആദ്യമായി ഇടതുകൈകൊണ്ട് എഴുതി. ജ്ഞാനപീഠ ജേതാവായ കവി ഒഎന്‍വി കുറുപ്പിനാണ് ജോസഫിന്റെ ആദ്യത്തെ കത്ത്.

ഒഎന്‍വിയ്ക്ക്് ജ്ഞാനപീഠം ലഭിച്ചതിലുള്ള സന്തോഷവും ആദരവും പ്രകടമാക്കുന്നതാണ് കത്ത്. കവിഗുരുവായ അങ്ങേയ്ക്ക് എന്റെ പ്രണാമം എന്നാണ് കത്ത് തുടങ്ങുന്നത്.

ഇടതു കൈകൊണ്ട് എഴുതാന്‍ പഠിച്ചു തുടങ്ങിയ ശേഷമുള്ള ആദ്യ കത്ത് ഒഎന്‍വിക്കായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ജോസഫ് പറഞ്ഞു.

വലതു കൈപ്പത്തിക്കുള്ളില്‍ സൂക്ഷിച്ചിരുന്ന അക്ഷരനിധി നഷ്ടപ്പെട്ടവന്റെ ഇടതുകൈക്കുറിപ്പാണിതെന്നും, ഉപ്പുപുരണ്ട അക്ഷരങ്ങള്‍ അഗ്‌നിശലഭങ്ങളായി വിരാജിച്ച അങ്ങയുടെ ഭാവന ജ്ഞാനപീഠമെത്തിയതില്‍ എല്ലാ മലയാളികളോടുമൊപ്പം താനും ആഹ്‌ളാദിക്കുന്നുവെന്നും കത്തില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+