ചാള്‍സിന്റെ പത്‌നിയ്ക്ക് ബാംഗ്ലൂരില്‍ സുഖ ചികിത്സ

കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടങ്ങുന്ന 15 അംഗ സംഘവുമായാണ് കാമില ബാംഗ്ലൂരില്‍ എത്തിയിരിക്കുന്നത്. ചികിത്സ കഴിഞ്ഞ് കാമില ദില്ലിയിലേയ്ക്കാണ് പോകുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസ് ചടങ്ങുകള്‍ക്കായി ചാള്‍സ് രാജുകുമാരന്‍ ദി്ല്ലിയില്‍ എത്തുന്നുണ്ട്.
ബത്തേരി സ്വദേശി ഡോക്ടര്‍ ഐസക് മത്തായി നൂറനാലിന്റെ ഹോളിസ്റ്റിക് ചികില്‍സാ കേന്ദ്രമായ 'സൌഖ്യയിലാണു ചികില്‍സ.
ആയുര്‍വേദ, ഹോമിയോ ചികില്‍സാവിധികള്‍ക്കു പുറമെ യോഗ, ധ്യാനം എന്നിവ കൂടി ഉള്‍പ്പെട്ട സുഖചികില്‍സയ്ക്കായാണ് അറുപത്തിമൂന്നുകാരിയായ കാമില എത്തുന്നത്.
മൂന്നു കിടക്കമുറികളും പഴത്തോട്ടവും താമരക്കുളവുമെല്ലാമുള്ള പ്രസിഡന്‍ഷ്യല്‍ സ്യൂട്ടിലാകും കാമിലയുടെ താമസമെന്നാണു വിവരം. കാമിലയുടെ താല്‍പര്യപ്രകാരം ഭക്ഷണത്തിനു ദക്ഷിണേന്ത്യന്‍ വിഭവങ്ങളാണ് ഒരുക്കുന്നത്.
പുട്ട്, ഇടിയപ്പം, അടപ്രഥമന്‍, കേരള സദ്യ എന്നിവയെല്ലാം രാജകുമാരിക്കായി ഒരുങ്ങും. ഡോക്ടര്‍ ഐസക്കിന്റെ ഭാര്യയും ന്യുട്രീഷ്യനിസ്റ്റുമായ സുജ ഐസക്കിനാണ് ഇതിന്റെ മേല്‍നോട്ടം.
രാജകുമാരിയുടെ വരവിനു മുന്നോടിയായി സ്‌കോട്ട്‌ലന്‍ഡ്‌യാര്‍ഡ് കഴിഞ്ഞയാഴ്ച സൌഖ്യയിലെത്തി സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തിയിരുന്നു.












Click it and Unblock the Notifications