Get Updates
Get notified of breaking news, exclusive insights, and must-see stories!

ദൈവത്തിന്റെ പേരില്‍ പരുമലയില്‍ വീണ്ടും തര്‍ക്കം

തിരുവല്ല: പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ പരുമലയില്‍ പുതിയ പള്ളി പണിയാന്‍ യാക്കോബായ സഭ തീരുമാനിച്ചതോടെ മലങ്കര സഭയില്‍ പുതിയ തര്‍ക്കത്തിന് വഴിയൊരുങ്ങി.

പരുമലയില്‍ യാക്കോബായ സഭയ്ക്കു ദേവാലയം എന്നത് അന്ത്യോഖ്യാ ഭക്തരുടെ സ്വപ്‌നമാണെന്നുമാണു യാക്കോബായ സഭാ നേതൃത്വത്തിന്റെ നിലപാട്.

എന്നാല്‍, പള്ളിയുടെ പേരില്‍ ധനസമാഹരണം നടത്താനാണ് യാക്കോബായ വിഭാഗത്തിന്റെ ശ്രമമെന്നും ഇത് എന്തു വിലനല്‍കിയും തടയുമെന്നും ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം വ്യക്തമാക്കിക്കഴിഞ്ഞു. അതോടെ കുറച്ചുനാളായി ശാന്തമായിരുന്ന മലങ്കര സഭയില്‍ പുതിയ തര്‍ക്കങ്ങള്‍ ഉടലെടുക്കാന്‍ അവസരമൊരുങ്ങി.

പരുമല പള്ളിയുടെ പ്രധാന കവാടത്തിനു സമീപം നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ പേരില്‍ പാത്രിയര്‍ക്കീസ് വിഭാഗം വാങ്ങിയ 20 സെന്റ് സ്ഥലത്തു പുതിയ പള്ളിയുടെ ശിലാസ്ഥാപനം നടത്തുമെന്ന അഭ്യൂഹത്തെത്തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം തിങ്കളാഴ്ച റോഡ് ഉപരോധിച്ചു. നിര്‍ദിഷ്ട പള്ളിസ്ഥലത്ത് ഓര്‍ത്തഡോക്‌സുകാര്‍ കൊടികുത്തുകയും ചെയ്തിട്ടുണ്ട്.

ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഈ സ്ഥലത്ത് യാതൊരു നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തരുതെന്നു പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ്. ലളിതാംബിക ഉത്തരവിട്ടു. പള്ളി പണിയാന്‍ യാക്കോബായ സഭ വ്യക്തമായ ആസൂത്രണം നടത്തിക്കഴിഞ്ഞു.

പരുമല പള്ളിയുടെ സമീപത്ത് 60 ലക്ഷം രൂപ ചെലവിട്ടാണ് 20 സെന്റ് സ്ഥലം വാങ്ങിയത്. തൊട്ടടുത്തുള്ള ഒരേക്കര്‍ സ്ഥലം വാങ്ങാന്‍ കരാറായെന്നും സൂചനയുണ്ട്. പള്ളി പണിയുന്നതിനായി പണം സമാഹരിക്കാനുള്ള നടപടികളും തുടങ്ങി.

പള്ളി പണിയാനുള്ള യാക്കോബായ സഭയുടെ ശ്രമം പരാജയപ്പെടുത്താനുള്ള തയാറെടുപ്പിലാണ് ഓര്‍ത്തഡോക്‌സ് സഭ. തെക്കന്‍ ഭദ്രാസനങ്ങളായ നിരണം, ചെങ്ങന്നൂര്‍, മാവേലിക്കര, തുമ്പമണ്‍, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ ഇടവകകളില്‍ ഇതിനെ എതിര്‍ത്തു പ്രമേയം പാസാക്കിക്കഴിഞ്ഞു.

വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് ധനസമാഹരണം നടത്താനുള്ള ഗൂഡശ്രമമാണു നടക്കുന്നതെന്ന് പരുമല സെമിനാരി മാനേജര്‍ എം.ഒ. യൂഹാനോന്‍ റമ്പാന്‍ തിങ്കളാഴ്ച നടത്തിയസമ്മേളനത്തില്‍ ആരോപിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+