അലിയും സിപിഎമ്മും അകലുന്നു
മലപ്പുറം: ഇടതു സ്വതന്ത്രനായി മങ്കട നിയോജക മണ്ഡലത്തില്‍ ജയിച്ച മഞ്ഞളാംകുഴി അലി എംഎല്‍എയും സിപിഎമ്മും തമ്മിലുള്ള വിടവ് കൂടുതല്‍ വ്യക്തമാവുന്നു. അലിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സിപിഎം കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എം വിജയരാഘവന്‍ തിങ്കളാഴ്ച നടത്തിയത്.
പതിനായിരക്കണക്കിന് സിപിഎം പ്രവര്‍ത്തകരുടെ വോട്ട് നേടി രണ്ട് തവണ എംഎല്‍എയായ അലി പാര്‍ട്ടിയോട് മര്യാദകേടാണ് കാട്ടുന്നതെന്ന് വിജയരാഘവന്‍ പറഞ്ഞു. അലി സിപിഎം പഞ്ചായത്ത് സ്ഥാനാര്‍ഥിയെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തെച്ചൊല്ലിയാണ് മര്യാദകെട്ട പ്രവൃത്തിയാണിതെന്ന് വിജയരാഘവന്‍ തുറന്നടിച്ചത്. കുറുവയില്‍ എല്‍ഡിഎഫ്. തിരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു വിജയരാഘവന്‍.
കുഞ്ഞാലിക്കുട്ടി നീട്ടിയ എച്ചില്‍ നക്കാമെന്നാണു കരുതുന്നെങ്കില്‍ ഈ തിരഞ്ഞെടുപ്പോടെ അതു നടക്കില്ലെന്നു ബോധ്യമാകും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിത്തറ മാന്താന്‍ വന്നാല്‍ അലി വന്ന പോലെ തിരിച്ചു പോകില്ല. അലി വിളിച്ചാല്‍ പോകുന്ന അടിമകളാണ് ഇവിടുത്തെ സാധാരണക്കാരെന്നാണു ധാരണയെങ്കില്‍ തെറ്റി.
അരി, തുണി വില്‍പനക്കാര്‍ ശ്രമിച്ചാല്‍ തകരുന്ന പ്രസ്ഥാനമല്ല സിപിഎംവിജയരാഘവന്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച മലപ്പുറം പ്രസ് ക്ലബ്ബ് നടത്തിയ പത്രസമ്മേളനത്തില്‍ അലി സി.പി.എമ്മിനെതിരായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്നറിയില്ലെന്നാണു വിജയരാഘവന്‍ പറഞ്ഞിരുന്നത്.
അലി യുഡിഎഫ് പാളയത്തിലേക്കു പോകുകയാണെന്ന അഭ്യൂഹങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് വിജയരാഘവന്റെ ഇപ്പോഴത്തെ പ്രതികരണം.












Click it and Unblock the Notifications