മദ്യ ദുരന്തം: സ്പിരിറ്റ് എത്തിച്ചവര്‍ അറസ്റ്റില്‍

45,000 രൂപ അഡ്വാന്‍സ് നല്‍കി തമിഴ്‌നാട്ടില്‍ നിന്നും വാങ്ങിയ സ്പിരിറ്റ് മലപ്പുറത്ത് ഒരു ആശുപത്രിയുടെ പരിസരത്ത് വെച്ച് വീതം വെച്ചാണ് വിതരണം ചെയ്‌തെന്ന് ഇവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തങ്ങള്‍ നല്കിയത് വിഷം കലര്‍ന്ന സ്പിരിറ്റ് ആയിരുന്നെന്ന് അറിയില്ലായിരുന്നെന്ന് ഇരുവരും ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. വിഷക്കള്ള് കുടിച്ച് കുറ്റിപ്പുറത്തും വണ്ടൂരിലുമായി 24 പേരാണ് മരിച്ചത്
മലപ്പുറത്തെ രണ്ടു ഷപ്പുകളില്‍ സ്പിരിറ്റ് നല്കിയിരുന്നു. എന്നാല്‍, ഒരു ഷാപ്പില്‍ മാത്രമാണ് ദുരന്തമുണ്ടായത്. ഷാപ്പ് കോണ്‍ട്രാക്ടര്‍ ദ്രവ്യന് സ്പിരിറ്റ് എത്തിച്ചതുമായി ബന്ധപ്പെട്ട് നേരത്തെ രണ്ടുപേര്‍ പിടിയിലായിരുന്നു. പട്ടാമ്പി സ്വദേശി ഫിറോസ് നടുവട്ടം സ്വദേശി ജുനൈദ് അലി എന്നിവരാണ് നേരത്തെ പിടിയിലായത്.












Click it and Unblock the Notifications