മദനിയോട് മാനുഷിക പരിഗണന വേണ്ട: വിഎസ്

അബ്ദുല്‍ നാസര്‍ മദനിയും സൂഫിയ മദനിയും എന്തെങ്കിലും ആവശ്യം ഉന്നയിച്ചിട്ടില്ല. തമിഴ്‌നാട്ടില്‍ തടവില്‍ക്കഴിഞ്ഞകാലത്തു ചികില്‍സ ലഭിക്കാതിരുന്നപ്പോള്‍ അവര്‍ സഹായിക്കണമെന്ന് ആവശ്യപ്പെടുകയും ഞാന്‍ കരുണാനിധിയുമായി സംസാരിച്ചു ചികില്‍സ ഏര്‍പ്പാടു ചെയ്യുകയുമുണ്ടായി.
മനുഷ്യത്വമുള്ള ആരും ചെയ്യുന്ന കാര്യമാണത്. ഇപ്പോള്‍ അത്തരം സാഹചര്യമില്ല. പിഡിപി എന്നല്ല ഒരു വിധത്തിലുമുള്ള വര്‍ഗീയ സാമുദായിക ശക്തികളുമായും കൂട്ടുകെട്ടുണ്ടാക്കില്ല. ആശയപരമായും ആമാശയപരമായും കൂട്ടുകെട്ടുണ്ടാവില്ല- വിഎസ് വ്യക്തമാക്കി.
എല്‍ഡിഎഫിനെതിരെയുള്ള കത്തോലിക്കാ സഭയുടെ ഇടയലേഖനങ്ങള്‍ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റു പാര്‍ട്ടിക്കാരെ സ്വതന്ത്രരായി നിര്‍ത്തുകയുമില്ല. അനുയായികളെ എല്‍ഡിഎഫിനെതിരെ തിരിച്ചുവിടാനും തെറ്റിദ്ധരിപ്പിക്കാനും കത്തോലിക്കാ സഭ ശ്രമിക്കുന്നുണ്ട്.
എല്ലാ സമുദായങ്ങളോടും ഒരേ പോലെ പെരുമാറുന്നതാണു കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രീതി. മതവിശ്വാസികള്‍ ഇത്തരം പ്രചാരണങ്ങളില്‍ പെട്ടുപോകാതിരിക്കാനാണു വിശദീകരിക്കുന്നത്. പുരോഹിതര്‍ ചില പ്രത്യേക വിഭാഗങ്ങള്‍ക്കു വേണ്ടി ഇടയലേഖനം ഇറക്കുന്നുണ്ട്. അതു വിലപ്പോവില്ല- വിഎസ് പറഞ്ഞു.












Click it and Unblock the Notifications