മയക്കുമരുന്നുമായി എയര്‍ഹോസ്റ്റസ് പിടിയില്‍
ലണ്ടന്‍: മൂന്ന് കിലോഗ്രാം മയക്കുമരുന്നുമായി ദക്ഷിണാഫ്രിക്കന്‍ എയര്‍ ഹോസ്റ്റസ് ലണ്ടന്‍ വിമാനത്താവളത്തില്‍ പിടിയിലായി.
42കാരിയായ എല്‍ഫിയ ഡ്‌ലാമിനിയാണ് ലണ്ടനിലെ ഹീത്രു വിമാനതാവളത്തില്‍ പിടിയിലായത്. അടിവസ്ത്രങ്ങളില്‍ ഒളിപ്പിച്ച് ഇവര്‍ മയക്കുമരുന്നു കടത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 1,20,000 പൗണ്ട് വിലവരുന്ന കൊക്കെയ്ന്‍ എന്ന മയക്കു മരുന്നാണ് കണ്ടെടുത്തത്. വിമാനതാവളത്തിലെ പതിവു പരിശോധനയിലാണ് ഇവര്‍ പിടിയിലായതെന്ന് പോലീസ് പറഞ്ഞു.
രണ്ട് കുട്ടികളുടെ അമ്മയായ എല്‍ഫിയ കുറ്റം സമ്മതിച്ചിട്ടുണ്ട്. കാമുകന് വേണ്ടി മയക്കുമരുന്ന് കടത്താന്‍ ഇവര്‍ നിര്‍ബന്ധിതയാവുകയാണ് ഉണ്ടായതെന്ന് ഇവരുടെ വക്കീല്‍ പറയുന്നു.












Click it and Unblock the Notifications