കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണ്‍ലൈന്‍ ആത്മഹത്യാക്കുറിപ്പിന് 1905 പേജ്

  • By Lakshmi
Google Oneindia Malayalam News

ബോസ്റ്റണ്‍: ചിലരുണ്ട് എന്ത് ചെയ്യുന്നെങ്കിലും അത് തീര്‍ത്തും വ്യത്യസ്തമായി ചെയ്യണമെന്ന് ആഗ്രഹിക്കുന്നവര്‍. സ്വന്തം മരണംപോലും ഇത്തരക്കാര്‍ വലിയ വാര്‍ത്തയാക്കിമാറ്റും. ബോസ്റ്റണ്‍ സ്വദേശിയായ മിച്ചല്‍ ഹെയ്‌സ്മാന്‍ എന്ന മുപ്പത്തിയഞ്ചുകാരനും ഇത്തരത്തിലൊരാളായിരുന്നു.

സ്വന്തം ആത്മഹത്യ ഇയാള്‍ വന്‍ വാര്‍ത്തയാക്കിമാറ്റി. ചുരുക്കിപ്പറഞ്ഞാല്‍ മരണനാന്തരവും മിച്ചല്‍ വാര്‍ത്തകളില്‍ നിറയുകയാണ്. ഹേവാര്‍ഡ് യാര്‍ഡില്‍ ഒരുക്കൂട്ടം സഞ്ചാരികള്‍ നോക്കി നില്‍ക്കെയാണ് മിച്ചല്‍ കഴിഞ്ഞ ആഴ്ച സ്വയം വെടിവെച്ച് മരിച്ചത്.

ഇതിന് മുമ്പേ ഒരു നെടുനീളന്‍ ആത്മഹത്യാക്കുറിപ്പും തയ്യാറാക്കി. കടലാസിലല്ല ഓണ്‍ലൈനിലാണ് 1905 പേജുള്ള കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഇതിനായി മിച്ചല്‍ അഞ്ചുവര്‍ഷമാണ് ചെലവിട്ടത്. മനശാസ്ത്രപരമായ പരീക്ഷണത്തിനായി തന്റെ ജീവിതം സമര്‍പ്പിക്കുന്നതെന്ന് മിച്ചല്‍ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

1433 ഫൂട്ട് നോട്ടുകളും, 20 പേജ് ആത്മകഥയും ദൈവത്തെ സംബന്ധിച്ച് 1700 റഫറന്‍സുകളും ജര്‍മന്‍ തത്വചിന്തകനായ ഫ്രെഡറിക് നീഷെയുടെ 200 ഉദ്ധരണികളും അടങ്ങുന്നതാണ് ആത്മഹത്യാകുറിപ്പ്. അമേരിക്കയുടെ മുന്‍ പ്രസിഡന്റ് തോമസ് ജെഫേഴ്‌സണ്‍, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എന്നിവരുടെ ഉദ്ധരണികളും ആത്മഹത്യാക്കുറിപ്പിലുണ്ട്.

ജീവിതത്തിന് പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ലെന്നും ഓരോ വാക്കും ഓരോ ചിന്തയും ഓരോ വികാരവും ഒരു കോടി പ്രശ്‌നങ്ങളിലേക്കാണ് വഴി തുറക്കുന്നതെന്നും മിച്ചല്‍ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

കോളെജില്‍ സൈക്കോളജി പഠിച്ച മിച്ചല്‍ ഇംഗ്ലണ്ടിലെ നോര്‍മന്‍ അധിനിവേശത്തെക്കുറിച്ച് പഠനം നടത്തുകയാണെന്നായിരുന്നു സുഹൃത്തുക്കളോടും ബന്ധുക്കളോടും ഇതുവരെ പറഞ്ഞിരുന്നത്. എന്നാല്‍ ഈ സമയത്തെല്ലാം ഇയാള്‍ ആത്മഹത്യാക്കുറിപ്പ് എഴുതിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X