കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പറക്കും തളികകള്‍ ആണവായുധം നോട്ടമിടുന്നു!

  • By Ajith Babu
Google Oneindia Malayalam News

UFOs eyed nukes, ex-Air Force personnel say
ലണ്ടന്‍: ബ്രിട്ടന്റേയും അമേരിക്കയുടേയും ആണവായുധ സംഭരണകേന്ദ്രങ്ങളില്‍ 1948 മുതല്‍ പറക്കുംതളികകളെ കണ്ടുവരുന്നതായി ഒരു കൂട്ടം യുഎസ് വായുസേനാ ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു. കേന്ദ്രങ്ങള്‍ക്ക് മുകളില്‍ വട്ടമിട്ടു പറക്കുന്ന ഇവ, ഒരിക്കല്‍ ബ്രിട്ടണിലെ സഫോകിലുളള നിലയത്തില്‍ ഇറങ്ങി അവിടുത്തെ ആയുധങ്ങള്‍ നിര്‍വീര്യമാക്കുകയും ചെയ്തതായി അവര്‍ പറഞ്ഞു.

മുന്‍ അമേരിക്കന്‍ വൈമാനികനായിരുന്ന ക്യാപ്റ്റന്‍ റോബേട്ട് സലസ് ഈ അന്യഗ്രഹ ജീവികളെ നേരില്‍ കണ്ട വ്യക്തിയാണെന്ന് പറയുന്നു. 1967ല്‍ പടിഞ്ഞാറന്‍ അമേരിക്കയിലെ മൊണ്ടാനയില്‍ സ്ഥിതിചെയ്യുന്ന മാംസ്‌റ്റോം എയര്‍ഫോഴ്‌സ് ബേസില്‍ വച്ചാണ് റോബേട്ട് ആദ്യമായി ഇവയെ കണ്ടത്.

പറക്കുംതളിക, എയര്‍ഫോഴ്‌സ് ബേസിനു നേരെ മുകളില്‍ വായുവില്‍ നിശ്ചലമായി നിന്നയുടന്‍ പത്ത് ആണവമിസൈലുകള്‍ കുറെ നേരത്തേക്ക് പ്രവര്‍ത്തനരഹിതമായി. റോബേട്ടിന് അന്ന് ഡ്യൂട്ടിയുണ്ടായിരുന്നു. തങ്ങളുടെ മിസൈലുകളോട് ഇവയ്ക്ക് പ്രത്യേക താല്പര്യമുളളതായി റോബേട്ട് പറയുന്നു. അധികം ആഴ്ചകള്‍ കഴിയുംമുമ്പ് മറ്റൊരു നിലയിത്തിലും ഇതുതന്നെ സംഭവിച്ചു.

പറക്കുംതളികകളെ കണ്ട മറ്റൊരു വ്യക്തിയാണ് കേണല്‍ ചാള്‍സ് ഹാള്‍ട്ട്. 1980ല്‍ റോയല്‍ എയര്‍ഫോഴ്‌സ് നിലയത്തില്‍ എത്തിയ പറക്കുംതളിക അവിടെ പ്രകാശകിരണങ്ങള്‍ ചൊരിഞ്ഞു. ഉടനെ ആണവശേഖര കേന്ദ്രത്തില്‍ അന്യവസ്തു ഇറങ്ങിയതായി മിലിറ്ററി റേഡിയോയില്‍ മുന്നറിയിപ്പും കേട്ടതായി ഹാള്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

നമ്മുടെ ഗ്രഹം സന്ദര്‍ശിയ്ക്കുന്ന അന്യഗ്രഹവാസികള്‍ക്ക് ആണവായുധങ്ങളുടെ കാര്യത്തില്‍ പ്രത്യേക താത്പര്യമുണ്ടെന്ന് തോന്നുന്നതായി ഹാള്‍ട്ട് പറഞ്ഞു. ഹാള്‍ട്ട് ഉള്‍പ്പെടുന്ന ആറ് യുഎസ് മുന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ പക്കല്‍ പറക്കുംതളികകളെ കണ്ട 120 സൈനിക ഉദ്യോഗസ്ഥരുടെ സാക്ഷ്യപത്രമുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X