4വര്‍ഷമായി അച്ഛന്‍ പീഡിപ്പിക്കുന്നുവെന്ന് മകള്‍
ഹനോയ്: വിയറ്റ്‌നാംകാരനായ പിതാവ് മകളെ നാലുവര്‍ഷമായി ലൈംഗികമായി പീഡിപ്പിക്കുന്നതായി പരാതി. മുപ്പത്തിയൊന്‍പതുകാരനായ പിതാവാണ് മകളെ കഴിഞ്ഞ നാലു വര്‍ഷമായി ദിവസവും ലൈംഗികമായി ചൂഷണം ചെയ്യുന്നത്.
ഇയാള്‍ക്കെതിരെ വിയറ്റ്‌നാം പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുകഴിഞ്ഞുവെന്നാണ് സൂചന. വെള്ളിയാഴ്ചയാണത്രേ ഇയാളുടെ ഭാര്യയും മകളും ഇക്കാര്യം പൊലീസിനെ അറിയിച്ചത്.
തനിക്ക് 11 വയസ്സുള്ളപ്പോള്‍ മുതല്‍ പിതാവ് പീഡിപ്പിച്ചുതുടങ്ങിയിട്ടുണ്ടെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഒരു മാസം മുമ്പ് ഭര്‍ത്താവ് മകളെ പീഡിപ്പിക്കുന്നത് താന്‍ കണ്ടുവെന്ന് അമ്മയും മൊഴി നല്‍കിയിട്ടുണ്ട്.
പക്ഷേ അന്ന് ഇയാള്‍ ഇനിയിതാവര്‍ത്തിക്കില്ലെന്ന് വാക്ക് നല്‍കിയതിനാലാണ് പൊലീസില്‍ വിവരമറിയിക്കാഞ്ഞതെന്നും അവര്‍ പറയുന്നു. എന്നാല്‍ പിന്നീട് മകള്‍ക്ക് പീഡനം അനുഭവിക്കേണ്ടിവന്നതിനെത്തുടര്‍ന്നാണ് ഇവര്‍ പൊലീസിനെ സമീപിച്ചത്.












Click it and Unblock the Notifications