കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെന്‍സെക്സ് 20000 ന് താഴെ

Google Oneindia Malayalam News

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണികള്‍ സെപ്തംബര് ‍ 29 ബുധനാഴ്ച തണുത്ത മൂഡിലായിരുന്നു. തുടക്കം മുതലേ തന്നെ വിപണി താഴോട്ട് പോകുന്ന സ്വഭാവമാണ് കാണിച്ചത്.

സെന്‍സെക്സ് 19,956.34 (-148.52)
നിഫ്ടി 5991.30 (-38.20)

ഏകദേശം 0.9 ശതമാനമാണ് ഓഹരികള്‍ ബുധനാഴ്ച താഴ്ന്നത്. ഉഷാറില്ലാത്ത യൂറോപ്യന്‍ വിപണി ഇന്ത്യന്‍ വിപണിയുടെ ഇറക്കത്തിന് ആക്കം കൂട്ടി. ഉപഭോഗ ഉല്പന്നങ്ങള്‍, ഗ്യാസ്, ലോഹം എന്നിവയുടെ ഉല്പാദനവും വിപണനവുമായി ബന്ധമുള്ള കമ്പനകളാണ് ബുധനാഴ്ച കാര്യമായി ഇടിവ് കാണിച്ചത്. വന്‍ വില്പനയാണ് ഈ രംഗങ്ങളില്‍ കണ്ടത്.

സെന്‍സെക്സ് 20,000 ന് താഴെ വന്നത് വിപണിയില്‍ നിരാശ പടര്‍ത്തിയിട്ടുണ്ട്. മാത്രമല്ല 30 വ്യാഴാഴ്ച അയോധ്യ തര്‍ക്ക ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ചുള്ള വിധി വരാനിരിയ്ക്കുകയാണ്. ഇതിന് സാമ്പത്തിക രംഗവുമായി കാര്യമായ ബന്ധം ഇല്ലെങ്കിലും നാട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അത് വിപണിയെ ദോഷകരമായി ബാധിയ്ക്കും.

രൂപയുടെ മൂല്യം ഇപ്പോഴും കാര്യമായി കുറഞ്ഞിട്ടില്ല. ഡോളറിന്റെ വിലയിടിവ് മാത്രമല്ല ഇതിന് കാരണം. ഇന്ത്യയിലേയ്ക്ക് വിദേശ പണം എത്തുന്നതുകൂടിയാണ് ഇതിന് കാരണം. അതായത് വന്‍തോതില്‍ ഇപ്പോഴും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഇന്ത്യയിലേയ്ക്ക് പണം കൊണ്ടുവരുന്നുണ്ട്. ഇത് തുടരും വരെ വിപണി വന്‍ തോതില്‍ കൂപ്പ് കുത്തില്ലെന്ന് വേണം കരുതാന്‍. ബുധനാഴ്ച പോലുള്ള ചില ദിവങ്ങളില്‍ വിദേശ ഫണ്ടുകള്‍ ഓഹരി വിപണിയില്‍ വില്‍ക്കുന്നുണ്ടായിരുന്നു. പക്ഷേ ഇന്ത്യന്‍ ഫണ്ടുകള്‍ വാങ്ങാന്‍ തയാറായി വിപണിയില്‍ ഉണ്ടായത് വന്‍ തകര്‍ച്ച ഒഴിവാക്കുകയായിരുന്നു.

ഒക്ടോബര്‍ മാസത്തില്‍ പല കമ്പനികളും പൊതു വിപണിയില്‍ ഓഹരി ഇറക്കുന്നുണ്ട്. അതുകൊണ്ട് വിപണിയിലെ ധന ലഭ്യതയില്‍ കുറവുണ്ടായേയ്ക്കും. ഈ സമയത്ത് വിദേശ ഫണ്ടുകള്‍ വില്പന നടത്തുകയാണെങ്കില്‍ വിപണി താഴോട്ട് പോയേയ്ക്കും. ഒക്ടോബര്‍ ഓഹരി വിപണിയ്ക്ക് അത്ര നല്ല മാസമല്ലെന്ന് പൊതുവേ ധാരണയുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X