ടെക് മഹീന്ദ്രയും സത്യവും ലയിയ്ക്കുന്നു
ബാംഗ്ലൂര്‍: ടെക് മഹീന്ദ്രയും സത്യവും ലയിയ്ക്കുന്നു. ലയനത്തെക്കുറിച്ചുള്ള വാര്‍ത്ത ആഴ്ചകള്‍ക്ക് അകം പ്രഖ്യാപിയ്ക്കുമെന്ന് ടെക് മഹീന്ദ്ര പ്രസിഡണ്ട് എല്‍ രവിചന്ദ്രന്‍ വ്യക്തമാക്കി. സെക്യൂറിട്ടീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ചില അനുമതികള്‍ക്ക് വേണ്ടി കാത്തിരിയ്ക്കുകയാണ് കമ്പനി.
ഉടമസ്ഥര്‍ വന്‍ അഴിമതി നടന്നതിനെ തുടര്‍ന്ന് സര്‍ക്കാരിടപെട്ട് നടത്തിയ ലേലത്തിലാണ് സത്യം കമ്പ്യൂട്ടേഴ്സിനെ ടെക് മഹീന്ദ്ര 2009 ഏപ്രിലില്‍ സ്വന്തമാക്കിയത്. ഇരു കമ്പനികളും വേറെ വേറെ ആയാണ് ഇപ്പോഴും പ്രവര്‍ത്തിയ്ക്കുന്നത്. സത്യത്തിന്റെ പേര് മഹീന്ദ്ര സത്യം എന്ന് മാറ്റിയിരുന്നു.
അഞ്ച് കോടി മുതല്‍ പത്ത് കോടി വരെ വരുമാനമുള്ള ചെറു കമ്പനികളെ വാങ്ങാന്‍ ടെക് മഹീന്ദ്ര ഉദ്ദേശിയ്ക്കുന്നതായും രവിചന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications