കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ മലിനജലം കുടിച്ച് കൃഷ്ണമൃഗങ്ങള്‍ ചത്തു

  • By Ajith Babu
Google Oneindia Malayalam News

Ramesh blames DJB, NDMC for blackbuck deaths
ദില്ലി: ദില്ലി മൃഗശാലയില്‍ പത്തോളം കൃഷ്ണമൃഗങ്ങള്‍ ചത്തതിന് കാരണം ദില്ലി ജലവകുപ്പിന്റെയും എന്‍ജിഎംസിയ്ുടെയും അനാസ്ഥ മൂലമാണെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേഷ്. ജലവിതരണ പൈപ്പ് കൃത്യമായി വൃത്തിയാക്കത്തത് മൂലം ശുദ്ധജലം ലഭിയ്ക്കാതെയാണ് ഈ അപൂര്‍വ ഇനത്തില്‍പ്പെട്ട മാനുകള്‍ ചത്തൊടുങ്ങാന്‍ കാരണമെന്നും മന്ത്രി കുറ്റപ്പെടുത്തി.

മൃഗശാലയിലെ ജലവിതരണ പൈപ്പ് അഴുക്കുചാലിനോടു ചേര്‍ന്നാണ്. രണ്ടാഴ്ചമുന്‍പ് മൃഗശാല സന്ദര്‍ശിച്ചപ്പോള്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയതാണ്. എന്നാല്‍ കൃത്യമായി നടപടി ഉണ്ടായില്ല. കൃഷ്ണമൃഗങ്ങള്‍ ചത്തൊടുങ്ങിയ സംഭവം നിര്‍ഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു.

മന്ത്രി ബുധനാഴ്ച മൃഗശാല സന്ദര്‍ശിക്കും. മാനുകള്‍ ചത്തതിനെക്കുറിച്ചു വിശദ റിപ്പോര്‍ട്ടും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ശേഷിയ്ക്കുന്ന അറുപതോളം മാനുകളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായി മൃഗശാല അധികൃതര്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X