കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആസ്ഥാനം കേരളത്തിലേക്ക്

  • By Ajith Babu
Google Oneindia Malayalam News

Air India Flight
മുംബൈ: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ആസ്ഥാനം മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് മാറ്റുന്ന കാര്യം ആലോചനയില്‍. ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എയര്‍ ഇന്ത്യാ ബോര്‍ഡ് യോഗം നവംബര്‍ 12ന് കൊച്ചിയില്‍ ചേരും. കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങളാണ് ആസ്ഥാനമായി പരിഗണിയ്ക്കുന്നത്.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ആഴ്ചയില്‍ 100 സര്‍വീസുകള്‍ ഉള്ളതില്‍ 80 ശതമാനവും കേരളത്തില്‍ നിന്നാണ് . ആറ് സര്‍വീസുകള്‍ മാത്രമാണ് മുംബൈയില്‍ നിന്നുള്ളത്. എന്നിട്ടും മുംബൈയാണ് ആസ്ഥാനം എന്നു മാത്രമല്ല വിമാനങ്ങള്‍ കേടുവന്നാല്‍ നന്നാക്കുന്നതും മുംബൈയിലാണ്. ഇത് കമ്പനിയുടെ പ്രവര്‍ത്തനത്തെ ബാധിയ്ക്കുന്നുവെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.

ചൊവ്വാഴ്ച ചേര്‍ന്ന എയര്‍ ഇന്ത്യാ ബോര്‍ഡ് യോഗമാണ് ആസ്ഥാനം മാറ്റുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തത്. യോഗത്തില്‍ ഡയറക്ടറും എംകെ. ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലിയാണ് എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ ആസ്ഥാനം കേരളത്തിലേക്ക് മാറ്റണമെന്ന നിര്‍ദേശം മുന്നോട്ടു വച്ചത്.

എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെങ്കില്‍ ഇതു കൂടിയേ തീരൂവെന്ന് യൂസഫലി ചൂണ്ടിക്കാട്ടി. പതിനാലംഗ ബോര്‍ഡിലെ ഭൂരിപക്ഷവും ഈയാവശ്യത്തിന് പിന്തുണ നല്‍കി. തുടര്‍ന്നാണ് ഇതെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നവംബര്‍ 12ന് കേരളത്തില്‍ ബോര്‍ഡ് യോഗം ചേരാന്‍ തീരുമാനിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X