ദില്ലി: കോമണ്‍വെല്‍ത്ത് ഗെയിംസ് ഓഫീഷ്യല്‍സിന് വേണ്ടി പ്രത്യേകം മാറ്റിവെച്ച റോഡില്‍ വാഹനമോടിയ്ക്കുന്ന ഡ്രൈവരെ കാത്തിരിയ്ക്കുന്നത് ജയില്‍ ശിക്ഷ. പ്രത്യേക ട്രാഫിക്ക് ലൈനില്‍ കൂടി വാഹനമോടിയ്ക്കുന്നവര്‍ക്കെതിരെ കേസെടുത്ത് തിഹാര്‍ ജയിലിലടയ്ക്കാന്‍ വേണ്ട പ്രത്യേക നിയമം തന്നെ ദില്ലി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഒക്ടോബര്‍ 16 വരെ ഈ നിയമം പ്രാബല്യത്തിലുണ്ടാവും.
പ്രത്യേക ലൈനില്‍ കൂടി കായികതാരങ്ങളുടെ വാഹനങ്ങള്‍ക്കും ദില്ലി പോലീസിന്റെ വാഹനങ്ങള്‍, ആംബുലന്‍സുകള്‍, അഗ്‌നിശമന സേനയുടെ വാഹനങ്ങള്‍ എന്നിവയ്ക്ക് മാത്രമേ യാത്ര ചെയ്യാനുള്ള അനുവാദമുള്ളൂ.
ഗെയിംസ് ലൈന്‍ നിലവില്‍ വന്നതിന് ശേഷം ദില്ലി നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്കുകള്‍ പതിവായിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് പുതിയ നിയമവും ഏര്‍്‌പ്പെടുത്തിയിരിക്കുന്നത്.