കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എആര്‍ റഹ്മാന് വാനമ്പാടിയുടെ പിന്തുണ

  • By Ajith Babu
Google Oneindia Malayalam News

Lata Mangeshkar defends Rahman over CWG song
ദില്ലി: കോമണ്‍വെല്‍ത്ത് ഗെയിംസ് തീം സോങ് മെച്ചമല്ലെന്ന ആരോപണം നേരിടുന്ന എആര്‍ റഹ്മാന് ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌ക്കറുടെ പിന്തുണ. അവിശ്വസനീയമായ കഴിവുകളുള്ള കലാകാരനാണ് റഹ്മാനെന്നും ഈയൊരു കാരണത്തിന്റെ പേരില്‍ അദ്ദേഹത്തെ വിമര്‍ശിയ്ക്കരുതെന്നും ലത പറഞ്ഞു.

ഇപ്പോള്‍ റഹ്മാനെതിരെ എവിടെയും വിമര്‍ശനങ്ങള്‍ മാത്രമേ കേള്‍ക്കാനുള്ളൂ അദ്ദേഹത്തിന്റെ ഗാനങ്ങളും ഹിറ്റാകുമെന്ന് ്പ്രതീക്ഷിയ്ക്കരുത്. അത് തീര്‍ത്തും ശരിയല്ല.

എല്ലാ മത്സരങ്ങളിലും സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ സെഞ്ചുറി നേടുമെന്ന് പ്രതീക്ഷിക്കുന്നതു പോലെയാണതെന്നും ലത മങ്കേഷ്‌ക്കര്‍ പറഞ്ഞു.

റഹ്മാന്‍ ചിട്ടപ്പെടുത്തിയ ഓ യാരോ യേ ഇന്ത്യ എ്‌ന ഗാനം അദ്ദേഹത്തിന്റെ പ്രതിഭയ്‌ക്കൊത്ത് ഉയര്‍ന്നിട്ടില്ലെന്നും ധൃതിപ്പെട്ട് ചെയ്തതെന്ന് തോന്നിക്കുകയും ചെയ്യുമെന്നായിരുന്നു വിമര്‍ശനം. ഗാനം കമ്പോസ് ചെയ്യുന്നതിന് വേണ്ടി അഞ്ച് കോടി രൂപ പ്രതിഫലം വാങ്ങിയത് അധികമായിപ്പോയെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X