Get Updates
Get notified of breaking news, exclusive insights, and must-see stories!

9കാരിയെ രണ്ടാനച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചു

മുംബൈ: ഒന്‍പതുവയസ്സുകാരിയെ രണ്ടാനച്ഛന്‍ ലൈംഗികമായി ചൂഷണം ചെയ്തു. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി എന്‍ജിഒ പ്രവര്‍ത്തകരുടെ സംരക്ഷണയിലാണ്.

കുട്ടിയുടെ അമ്മ വീട്ടിലില്ലാതിരിക്കുന്ന സമയത്താണ് ഷറഫാത് സാഹ(33) എന്നയാല്‍ ഭാര്യയുടെ ആദ്യബന്ധത്തിലുള്ള ഒന്‍പതുവയസ്സുള്ള പെണ്‍കു്ട്ടിയെ പീഡിപ്പിക്കുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

എന്‍ജിഒ പ്രവര്‍ത്തരാണ് സംഭവം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഷറഫാത്തിനെ പൊലീസ് അറസ്റ്റുചെയ്തു. ഇയാളെ കോടതി ചൊവ്വാഴ്ച ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു.

ലൈംഗികത്തൊഴിലാളികളുടെ മക്കളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന പ്രേര്‍ണ എന്ന എന്‍ജിഒയാണ് കുട്ടിയെ സംരക്ഷിക്കുന്നത്.

മുമ്പ് സ്ഥിരമായി ഇവിടെയെത്താറുണ്ടായിരുന്ന കുട്ടിയെ അഞ്ചുദിവസത്തോളം ഷറഫാത്ത് കുട്ടിയെ പ്രേര്‍ണയിലേയ്ക്ക് വിടാതിരിക്കുകയും സംഭവം പുറത്തുപറഞ്ഞാല്‍ അമ്മയെ കൊന്നുകളയുമെന്ന ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവത്രേ. ഇതിനേത്തുടര്‍ന്നാണ് പെണ്‍കുട്ടി മാനസികമായി തളര്‍ന്നത്.

രാത്രികളില്‍ ഉറക്കമില്ലാതാവുകയും മറ്റും ചെയ്തതോടെയാണ് എന്‍ജിഒ പ്രവര്‍ത്തകര്‍ കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയത്.

എന്നാല്‍ പരിശോധനയില്‍ ശാരീരികമായ കുഴപ്പങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീടാണ് കുട്ടി പ്രവര്‍ത്തകരോട് രണ്ടാനച്ഛന്റെ ക്രൂരതയെക്കുറിച്ച് പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+