കാമുകിയെ കാണാന്‍ വൈദികനെത്തി
കോട്ടയം: ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളെജില്‍ കഴിയുന്ന യുവതിയെ കാണാന്‍ കാമുകനായ വൈദികനെത്തി. എന്നാല്‍ പെണ്‍കുട്ടിയ്ക്ക് കാവല്‍ നില്‍ക്കുന്ന ബന്ധുക്കളെ കണ്ട് അദ്ദേഹം തിരിച്ചുപോയി. ളോഹ ഉപേക്ഷിച്ച് പാന്റും ജുബ്ബയും ധരിച്ചാണ് വൈദികന്‍ ആശുപത്രയിലെത്തിയത്.
അബോധാവസ്ഥയിലായ യുവതി കോട്ടയം മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. പോലീസിന്റെ ആവശ്യപ്രകാരം മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗം യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു.പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായതായി സൂചനകളുണ്ട്.
കാണ്‍പൂരിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ പിറവം സ്വദേശിയായ 19 വയസുകാരിയെ കഴിഞ്ഞദിവസം കുറവിലങ്ങാട്ടെ സ്വകാര്യ പാരാമെഡിക്കല്‍ സ്ഥാപനത്തിന്റെ ഹോസ്റ്റലില്‍ അമിതമായി ഇന്‍സുലിന്‍ ഉപയോഗിച്ച് അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.
പഠനകാലത്ത് സഹപാഠിയുടെ ബന്ധുവായ വൈദികനുമായി പ്രണയത്തിലാവുകയും തുടര്‍ന്ന് വിവാഹിതരാകുന്നതിനും തീരുമാനിച്ചിരുന്നു. ഇതു വൈദികന്റെ വീട്ടുകാര്‍ എതിര്‍ത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യാശ്രമത്തിനു കാരണമെന്നു യുവതി എഴുതിയതായി കരുതുന്ന കുറിപ്പ് പോലീസിനു ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications