കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലപ്പുഴയില്‍ കെട്ടിടം തകര്‍ന്നു വീണു

  • By Ajith Babu
Google Oneindia Malayalam News

ആലപ്പുഴ: തോട്ടപ്പള്ളി ഫിഷിങ് ഹാര്‍ബറിന് സമീപം നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണ് ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. ഫിഷിങ് ഹാര്‍ബറിന് സമീപത്തെ പുലിമുട്ടിനടുത്ത് നിര്‍മിച്ചുകൊണ്ടിരിക്കുന്ന ലേലഹാളിന്റെ ഒരു ഭാഗമാണ് തകര്‍ന്നത്.

കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ തൊഴിലാളികളെ ക പോലീസും അഗ്‌നിശമനസേനയും ചേര്‍ന്ന് രക്ഷിച്ചു.

കെട്ടിടത്തിന്റെ കോണ്‍ക്രീറ്റിങ് ജോലിക്കിടെ തട്ട് പൊളിഞ്ഞുവീഴുകയായിരുന്നു. അപകടത്തില്‍ സാരമായി പരിക്കേറ്റ അഞ്ച് തൊഴിലാളികളെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X