മദ്യ ദുരന്തം: രാഷ്ട്രീയ ഗൂഢാലോചനയെന്ന് സംശയം
തിരുവനന്തപുരം: മലപ്പുറം വിഷമദ്യ ദുരന്തത്തിന് പിന്നില്‍ രാഷ്ട്രീയ അട്ടിമറിയാണോയെന്ന് സംശയിക്കുന്നതായി റിപ്പോര്‍ട്ട്.
എക്‌സൈസ് കമ്മീഷണര്‍ സുബയ്യ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇത്തരമൊരു പരാമര്‍ശമുള്ളത്. സുബയ്യ സമര്‍പ്പിച്ച പ്രാഥമിക അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗം അംഗീകരിച്ചു.
മദ്യദുരന്തത്തിന് പിന്നില്‍ ദേശവിരുദ്ധ ശക്തികള്‍ക്ക് പങ്കുണ്ടോയെ ന്ന് സംശയിക്കാവുന്നതാണെന്ന് സുബയ്യ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.
മദ്യദുരന്തത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ജില്ലാ ജഡ്ജിനെ വിട്ടുതരുന്നതിനായി ഹൈക്കോടതിയോട് അപേക്ഷിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.












Click it and Unblock the Notifications