കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പടുത്തു: ശമ്പള പരിഷ്കരണം ഉടന്‍

Google Oneindia Malayalam News

തിരുവനന്തപുരം: 2011 മേയ് മാസത്തില്‍ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടതാണ്. അതിന് മുന്‍പേ സര്‍ക്കാര്‍ ജീവനക്കാരെ സംതൃപ്തരാക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയിട്ട് കുറച്ച് കാലമായി. അതിനിതാ അവസാനം കാണാന്‍ പോകുന്നു. 2011 ജനുവരിയില്‍ തന്നെ പുതിയ ശമ്പളം നടപ്പാക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന് എന്തായാലും ഇനി മാറ്റം വരുമെന്ന് കരുതുന്നില്ല.

സംസ്ഥാന ശമ്പള പരിഷ്കരണ കമ്മിഷന്‍ നവംബറില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് അറിയുന്നത്. റിപ്പോര്‍ട്ട് നല്‍കിയാല്‍ അവശ്യം വേണ്ട പരിഷ്കാരങ്ങള്‍ വരുത്തി എത്രയും പെട്ടെന്ന് നടപ്പാക്കുകയായിരിയ്ക്കും സര്‍ക്കാരിന്റെ ലക്ഷ്യം.

ജസ്റ്റിസ് രാജേന്ദ്രബാബുവാണ് ശമ്പള പരിഷ്കരണ കമ്മിഷന്റെ അദ്ധ്യക്ഷന്‍. ഈ കമ്മിഷന്റെ കാലാവധി ഓഗസ്റ്റ് 31 ന് അവസാനിച്ചിരുന്നു. കമ്മിഷന്റെ കാലാവധി ആറ് മാസം കൂടി നീട്ടണമെന്നായിരുന്നു അവര്‍ ഉന്നയിച്ച ആവശ്യം. പക്ഷേ സര്‍ക്കാര്‍ അതിന് വഴങ്ങിയില്ല. അതിന് വഴങ്ങിയാല്‍ ഈ സര്‍ക്കാരിന് ശമ്പള പരിഷ്കരണം നടപ്പാക്കിയ ഖ്യാതി നേടാനാവില്ല. മാത്രമല്ല ഈ കമ്മിഷനെ നിയമിച്ചിട്ട് കാലം കുറേ ആവുകയും ചെയ്തു. റിപ്പോര്‍ട്ട് നല്‍കാനായി രണ്ട് മാസമാണ് സര്‍ക്കാര്‍ നീട്ടി നല്‍കിയത്.

പക്ഷേ ഇപ്പോഴും തെളിവെടുപ്പ് നടക്കുന്നതേയുള്ളു. ഇനിയും രണ്ടാഴ്ചയെങ്കിലും കഴി‍ഞ്ഞാലേ ജീവനക്കാരുടെ സംഘടനകളില്‍ നിന്നുള്ള തെളിവെടുപ്പ് അവസാനിയ്ക്കകയുള്ളു. പിന്നീട് വകുപ്പ് മേധാവികളുമായി ചര്‍ച്ച നടത്തേണ്ടതുണ്ട്.

2009 ഓഗസ്റ്റ് ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെ പരിഷ്കരണം നടപ്പാക്കാനായണ് സര്‍ക്കാര്‍ ഉദ്ദേശിയ്ക്കുന്നത്.

കേന്ദ്രത്തിലെ കഴിഞ്ഞ യുപിഎ സര്‍ക്കാരും ഇതിന് സമാനമായാണ് കേന്ദ്ര ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കിയത്. 2009 മേയിലായിരുന്നു രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ്. 2008 അവസാനത്തോടെ തന്നെ യുപിഎ സര്‍ക്കാര്‍ ശമ്പള പരിഷ്കരണം നടപ്പാക്കാന്‍ വേണ്ട നടപടി സ്വീകരിച്ച് വൈകാതെ അത് നടപ്പാക്കി.

ഇപ്പോള്‍ അതേ രീതി കേരളത്തിലും ആവര്‍ത്തിയ്ക്കുകയാണ്. പുതിയ സര്‍ക്കാര്‍ ഇതേ മുന്നണിയുടേതല്ലെങ്കില്‍ ശമ്പളപരിഷ്കരണത്തിന്റെ ഖ്യാതി അവര്‍ കൊണ്ടുപോകുമെന്നതാണ് ഈ ശുഷ്കാന്തിയ്ക്ക് കാരണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X