ഞാന്‍ ക്രിസ്ത്യാനി തന്നെ: ഒബാമ

അടുത്തിടെ അമേരിക്കയില്‍ നടന്ന പല സര്‍വ്വേകളിലും ജനങ്ങള്‍ ഒബാമ ഇസ്ലാമാണെന്ന് വിശ്വസിക്കുന്നതായാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെ വൈറ്റ് ഹൗസ് ഒബാമ ക്രിസ്ത്യാനിയാണെന്ന് വ്യക്തമാക്കിയിരുന്നുവെങ്കിലും ഒബാമ ഇതിന് നേരിട്ട് വിശദീകരണമൊന്നുംനല്‍കിയിരുന്നില്ല.
എന്നാല്‍ ചൊവ്വാഴ്ച ന്യൂമെക്‌സിക്കോയില്‍ വോട്ടര്‍മാരോട് സംസാരിക്കുന്നതിനിടെ അദ്ദേഹം തന്റെ മതം, വിശ്വാസം എന്നീ കാര്യങ്ങള്‍ വിശദീകരിച്ചു. ഒരു സ്ത്രീയുടെ ചോദ്യത്തിന് ഉത്തരമായിട്ടായിരുന്നു ഒബാമയുടെ വിശദീകരണം.
നിരന്തരം പള്ളിയില്‍ ആരാധനയ്ക്കുപോകുന്ന ഒരു കുടുംബത്തിലായിരുന്നില്ല താന്‍ ജനിച്ചതെന്നും എന്നാല്‍ പിന്നീട് ക്രൈസ്തവ ജീവിതരീതി സ്വയം തിരഞ്ഞെടുക്കുകയായിരുന്നുവെന്നും അത് യേശുക്രിസ്തുവിന്റെ മഹത്വം തിരിച്ചറിഞ്ഞതിന് ശേഷമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം മതവിശ്വാസത്തിന്റെ കാര്യം വിശദീകരിച്ചശേഷം അമേരിക്കയില്‍ എല്ലാമതക്കാര്‍ക്കും സ്വാതന്ത്രവും സമാധാനവും ഉണ്ടാവണമെന്നും അമേരിക്കയിലെ നിയമങ്ങള്‍ അത് അനുശാസിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അശരണര്‍ക്ക് തുണയാകണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.












Click it and Unblock the Notifications