Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡേവിഡ് ബക്കാം ലൈംഗികവിവാദത്തില്‍

David Beckham
ന്യൂയോര്‍ക്ക്: ഇംഗ്ലണ്ട് ഫുട്‌ബോള്‍ താരം ഡേവിഡ് ബക്കാം വീണ്ടും ലൈംഗിക വിവാദത്തില്‍. യുഎസ് മാസികയായ ഇന്‍ടച്ച് വീക്ക്‌ലിയാണ് താരത്തിന്റെ ലൈംഗിക ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇര്‍മ നിസ്സി എന്ന ഇരുപത്തിയാറുകാരിയാണ് മാസികയില്‍ ബക്കാമിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

2007ല്‍ ബെക്കാം പലവട്ടം തനിയ്‌ക്കൊപ്പം കിടപ്പറ പങ്കിട്ടുണ്ടെന്നാണ് ഇര്‍മ ആരോപിക്കുന്നത്. ഇവര്‍ അറിയപ്പെടുന്ന ഒരു ലൈംഗികത്തൊഴിലാളിയാണ്. എന്നാല്‍ ഈ ആരോപണം ബക്കാം നിഷേധിച്ചിരിക്കയാണ്.

തന്റെ വ്യക്തിജീവിതത്തെ അധിക്ഷേപിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ ചമച്ച മാസികയ്ക്കും ഇതിന് കാരണക്കാരിയായ ഇര്‍മയ്ക്കുമെതിരെ ബക്കാം നിയമനടപടി സ്വീകരിച്ചുകഴിഞ്ഞു.

വ്യാജമായ ആരോപണത്തിലൂടെ തന്റെ വ്യക്തിത്വത്തിന് കളങ്കം വരുത്താന്‍ ശ്രമിച്ച ഇര്‍മ്മയ്ക്ക് 16 ബില്യന്‍ പൗണ്ട് ആവശ്യപ്പെട്ടുകൊണ്ടാണ് ബക്കാം നോട്ടീസ് അയച്ചിരിക്കുന്നത്.

ബക്കാം താനുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് ഇര്‍മ പറയുന്നുണ്ടെങ്കിലും ഇതിനായി ഇവര്‍ക്ക് വ്യക്തമായ തെളിവുകള്‍ നിരത്താന്‍ കഴിഞ്ഞിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+