സിനിമ അനുകരിച്ച് 1000 സ്ത്രീകളെ പീഡിപ്പിച്ചു
ലണ്ടന്‍: സിനിമയിലെ രംഗങ്ങള്‍ അനുകരിച്ച് ആയിരത്തിലേറെ സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തിട്ടുണ്ടെന്ന് നാല്‍പ്പതിയാറുകാരന്റെ കുറ്റസമ്മതം.
ജോര്‍ജി പി എന്നയാളാണ് താന്‍ ദി സൈലന്‍സ് ഓഫ് ദി ലാമ്പ്‌സ് എന്ന ചിത്രത്തിലെ സൂത്രങ്ങള്‍ പ്രയോഗിച്ച് ഇരുപത്തിരണ്ട് വര്‍ഷത്തിനുള്ളില്‍ ആയിരത്തിലേറെ സ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ടെന്ന കോടതിയില്‍ വെളിപ്പെടുത്തിയത്.
ജര്‍മ്മനിയിലെ കോടതിയിലാണ് ഇയാളുടെ വിചാരണ നടക്കുന്നത്. സിനിമയിലെ രംഗങ്ങള്‍ പകര്‍ത്തി സ്ത്രീകളില്‍ അനുകമ്പയുണ്ടാക്കിയെടുത്താണ് ഇയാള്‍ അവരെ വലയിലാക്കിയിരുന്നത്. പലപ്പോഴും വീടിന്റെ വാതിലുകളില്‍ മുട്ടി ടോയ്‌ലറ്റില്‍ പോകാനുള്ള അപേക്ഷയുമായാണ് ഇയാള്‍ സ്ത്രീകളെ സമീപിച്ചത്.
സഹതാപം പിടിച്ചുപറ്റാനായി കൈപൊട്ടിയതായും മറ്റു അഭിനയിച്ചാണത്രേ ഇയാള്‍ ഇങ്ങനെ ചെയ്തുകൊണ്ടിരുന്നത്. ഹോളണ്ട്, ജര്‍മ്മനി, ബെല്‍ജിയം എന്നിവിടങ്ങളിലായി ഇരുപതോളം സ്ത്രീകളെ ഇയാള്‍ മാനഭംഗപ്പെടുത്തിയിട്ടുണ്ട്.
ഇതൂകൂടാതെയാണ് ആയിരത്തോളം സ്ത്രീകളം പലതരത്തിലുള്ള ലൈംഗികചൂഷണങ്ങള്‍ക്ക് ഇരകളാക്കിയത്. സ്ത്രീകളോടുള്ള അഭിനിവേശം കാരണം താന്‍ പലവട്ടം ലൈംഗികത്തൊഴിലാളികളെ സമീപിച്ചിരുന്നുവെന്നും എന്നാല്‍ അതുകൊണ്ടൊന്നും തന്റെ സ്ഥിരം രീതികള്‍ മാറ്റാന്‍ കഴിഞ്ഞില്ലെന്നും ജോര്‍ജ് പറയുന്നു.
ഇയാള്‍ക്ക് ശരിയായ രീതിയില്‍ എഴുത്തും വായനയും അറിയില്ലെന്നും അതാണ് ഇയാളില്‍ ഇത്തരം പെരുമാറ്റ വൈകല്യങ്ങള്‍ക്ക് കാരണമായതെന്നും വിചാരണയ്ക്കിടെ കോടതി നിരീക്ഷിച്ചു.












Click it and Unblock the Notifications