കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്‍ ബ്ലോഗര്‍ക്ക് 19വര്‍ഷം തടവ്

  • By Lakshmi
Google Oneindia Malayalam News

ടെഹ്‌റാന്‍: ഇറാന്‍ ബ്ലോഗര്‍ക്ക് 19 വര്‍ഷം ജയില്‍ശിക്ഷയ്ക്ക് വിധിച്ചു. ഇറാനില്‍ പാര്‍സി ഭാഷയിയില്‍ ആദ്യമായി ബ്ലോഗ് തുടങ്ങിയവരില്‍ ഒരാളായ ഹുസൈന്‍ ദിരക്ഷഹാനാണ് കോടതി ശിക്ഷ വിധിച്ചത്.

ഇറാന്‍ പൗരനായ ഇയാള്‍ കാനഡിയില്‍ താമസിച്ചുകൊണ്ടായിരുന്നു ബ്ലോഗ് എഴുതിയിരുന്നത്. ബ്ലോഗില്‍ നിരന്തരമായി ഇറാനിലെ നേതൃത്വത്തിനെതിരെ ഹുസൈന്‍ പോസ്റ്റുകള്‍ എഴുതിയിരുന്നു.

മാത്രമല്ല 2006ല്‍ ഇറാന്റെ ശത്രുരാജ്യമായ ഇസ്രയേലില്‍ സന്ദര്‍ശനം നടത്തുകയും അവിടെവച്ച് രണ്ട് രാജ്യങ്ങള്‍ക്കുമിടയില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

പിന്നീട് 2008ല്‍ ഇറാന്‍ സന്ദര്‍ശിച്ചപ്പോഴാണ് രാജ്യത്തിനെതിരെ അപവാദപ്രചരണം നടത്തുന്നുവെന്ന കുറ്റം ചുമത്തി ഹുസൈനെ അറസ്റ്റുചെയ്തത്. ഇതിനായി ഇദ്ദേഹത്തിന്റെ ഇസ്രയേല്‍ സന്ദര്‍ശനും പ്രസംഗവും മറ്റുമാണ് ഇറാന്‍ ഭരണകൂടം കാരണായി എടുത്തുകാണിച്ചത്.

നേരത്തേ ഹുസൈന് കോടതി വധശിക്ഷ വിധേച്ചേയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ പത്തൊന്‍പതരവര്‍ഷത്തെ തടവാണ് കോടതി വിധിച്ചത്. ഇതിനെതിരെ താല്‍പര്യമുണ്ടെങ്കില്‍ ഹുസൈന് അപ്പീല്‍ ഹര്‍ജി നല്‍കാവുന്നതുമാണ്.

ഇറാനില്‍ ബ്ലോഗ് എന്ന മാധ്യമം ജനകീയമാക്കുന്നതിന് ഒട്ടേറെ സംഭാവനങ്ങള്‍ നല്‍കിയയാളാണ് ഹുസൈന്‍. ഹുസൈന്റെ ബ്ലോഗിന് ഏറെ ആരാധകരുമുണ്ടായിരുന്നു. ഇയാള്‍ ആരോപണവിധേയനായതോടെ ബ്ലോഗ് നിരോധിക്കാന്‍ അധികൃതര്‍ ശ്രമം നടത്തിയിരുന്നു.

ഹുസൈന് ജയില്‍ശിക്ഷ വിധിച്ച വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ലോകത്തിന്റെ പലഭാഗത്തുനിന്നുമുള്ള മനുഷ്യാവകാശ സംഘടനകള്‍ അദ്ദേഹത്തെ തടവിലിടരുതെന്ന് ഇറാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X