പ്രഫുല്‍ പട്ടേലിനെ ചോദ്യം ചെയ്തു

അന്താരാഷ്ട്ര വ്യോമയാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ലണ്ടനില്‍ നിന്നു മോണ്‍ട്രിയലിലേക്ക് പോകവെ ചിക്കാഗോയില്‍ ഇറങ്ങിയതായിരുന്നു മന്ത്രി.
മന്ത്രിയുടെ പേരും ജനന തീയതിയുമുള്ള മറ്റൊരാളെ യുഎസ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതാണ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥരില്‍ സംശയം ജനിപ്പിച്ചത്. ഇന്ത്യയിലെ കേന്ദ്ര മന്ത്രിയാണെന്ന് അറിയിച്ചിട്ടും ചോദ്യം ചെയ്യല്‍ തുടര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഒടുവില്‍ യുഎസിലെ ഇന്ത്യന്‍ എംബസി ഇടപെട്ടതിനെത്തുടര്‍ന്നാണു മന്ത്രിയെ വിട്ടയച്ചത്.
എയര്‍പോര്‍ട്ടിലെ സംഭവം ഗൗരവമുള്ളതല്ലെന്ന് മന്ത്രി പ്രതികരിച്ചു. ഇത് രണ്ടാം തവണയാണു പ്രഫുല്‍ പട്ടേലിനെ യുഎസ് എമിഗ്രേഷന്‍ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുന്നത്. ഏതാനും മാസം മുമ്പ് ന്യൂയോര്‍ക്കില്‍ വെച്ചും ഇതേ കാരണത്താല്‍ മന്ത്രിയെ ചോദ്യം ചെയ്തിരുന്നു.












Click it and Unblock the Notifications