പുറം ജോലി നിരോധന ബില്‍ തടഞ്ഞു
വാഷിഗ്‍ടന്‍: പുറം ജോലി തടഞ്ഞുകൊണ്ടുള്ള ബില്ലിന് യു എസ് സെനറ്റില്‍ എതിര്‍പ്പുണ്ടായതിനെ തുടര്‍ന്ന് തടഞ്ഞു വച്ചു. പുറം രാജ്യങ്ങളില്‍ ജോലിക്കാരെ നിയോഗിയ്ക്കുന്നതും വിദേശത്ത് നിന്ന് ജോലിയ്ക്കായി ആളുകളെ കൊണ്ടുവരുന്നതും സംബന്ധിച്ച ഭേദഗതികളാണ് പ്രതിപക്ഷം തടഞ്ഞത്.
അമേരിക്കക്കാരുടെ നികുതി പണം പുറം ജോലിയ്ക്കായി രാജ്യത്തിന് പുറത്തേയ്ക്ക് ഒഴുകുന്നത് തടയാനായിരുന്നു പ്രസിണ്ട് ഒബാമയുടെ ആശിര്‍വാദത്തോടെ ഭേദഗതി കൊണ്ടുവന്നത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധമുള്ളപ്പോള്‍ ഭേദഗതി പാസാവാന്‍ കുറഞ്ഞത് 60 അനുകൂല വോട്ടുകളെങ്കിലും വേണം. എന്നാല്‍ 53 അനുകൂല വോട്ട് നേടാനേ ഡെമോക്രാറ്റുകള്‍ക്ക് കഴിഞ്ഞുള്ളു.
പുറം ജോലികള്‍ തുടരുന്ന കമ്പനികള്‍ക്ക് നികുതി ഇളവ് നല്‍കില്ലെന്നാണ് ഒബാമ ഭരണത്തിന്റെ നിലപാട്.












Click it and Unblock the Notifications